Activate your premium subscription today
Friday, Mar 21, 2025
പുതിയതോ പുനർവിൽപ്പന നടത്തുന്നതോ ആയ വീട് വാങ്ങുന്നതിനോ, വീട് നിർമ്മിക്കുന്നതിനോ, നിലവിലുള്ളത് പുതുക്കിപ്പണിയുന്നതിനോ അല്ലെങ്കിൽ വിപുലീകരിക്കുന്നതിനോ, ഹൗസിംഗ് ഫിനാൻസ് കമ്പനി പോലുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു വ്യക്തി കടമെടുക്കുന്ന തുകയാണ് ഹോം ലോൺ.
കുന്നുംകൈ (കാസർകോട്) ∙ വായ്പയ്ക്ക് ഈട് വീടാണെങ്കിൽ, ജപ്തി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കാറ്റിൽപറത്തി വീട്ടിൽ ആളില്ലാത്ത സമയത്ത് കേരള ബാങ്കിന്റെ ജപ്തി. കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് 70 വയസ്സുള്ള ജാനകിയും ചെറിയ പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കിയത്. ജാനകിയുടെ
ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്.
ഭവനനിർമാണ മേഖലയ്ക്കും ഭവന വായ്പാ രംഗത്തും ഗുണകരമായ സാമ്പത്തിക നയങ്ങളും സംഭവ വികാസങ്ങളുമാണ് 2025ലെ കേന്ദ്ര ബജറ്റിലൂടെയും റിസർവ് ബാങ്കിന്റെ പലിശ ഇളവിലൂടെയും സംജാതമായിരിക്കുന്നത്. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ ഭവന വായ്പകൾക്ക് ഇതിനോടകം പലിശ നിരക്കുകൾ കുറച്ചിരിക്കുന്നു.
സ്വന്തമായൊരു വീട് എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അടച്ചുറപ്പുള്ള വീട്ടിൽ മനസമാധാനത്തോടെ അന്തിയുറങ്ങുന്നതിനോളം സ്വസ്ഥത ലഭിക്കുന്ന മറ്റെന്തുണ്ട്. കാലത്തിനനുസരിച്ചുള്ള രൂപമാറ്റവും വിസ്തൃതിയും കൂടുതലുള്ള വീടുകളാണ് മലയാളികൾ ഇന്ന് പണിതുയർത്തുന്നത്. ജീവിതകാലത്തിൽ ഒരിക്കൽ പൂർത്തീകരിക്കുന്ന സ്വപ്നവീടിനു
ഭവന വായ്പകളും ഈടില്ലാത്ത വായ്പകളും നൽകാൻ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതോടെ കടബാധ്യതയിൽ മുൻനിരയിലായി ഇന്ത്യയിലെ കുടുംബങ്ങൾ. രാജ്യത്തെ കുടുംബങ്ങളുടെ കടം 2022-23 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ജിഡിപിയുടെ 38 ശതമാനമാണെന്നും ഇത് മറ്റു മുൻനിര വികസ്വര രാജ്യങ്ങളായ ബ്രസീൽ (35%), ദക്ഷിണാഫ്രിക്ക (34%) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണെന്നും റേറ്റിങ് ഏജൻസിയായ കെയർ എഡ്ജ് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
അടുത്ത മാസത്തെ ബജറ്റിൽ സാധാരണക്കാർക്കായുള്ള മുൻനിര ഭവന പദ്ധതി വിപുലീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകൾക്ക് ലഭ്യമായ സബ്സിഡികളുടെ വർദ്ധനവ് പ്രഖ്യാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സാധ്യത ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെ പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വർധിപ്പിച്ചു. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.55 ശതമാനമായിരുന്നത് 8.65 ശതമാനമായി. ഓവർനൈറ്റ് നിരക്കിൽ മാറ്റമില്ല.
സജിത് പുതിയ വീടു പണിയാൻ തീരുമാനിച്ചു. അടുത്ത ബന്ധുവിന്റ കയ്യിൽനിന്നു വാങ്ങിയ സ്ഥലത്താണ് വീടു പണിയാൻ ഉദ്ദേശിക്കുന്നത്. പലതവണ കൈമാറ്റം ചെയ്ത ഭൂമിയാണത്. ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ബാങ്ക് സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance certificate) ആവശ്യപ്പെട്ടു. എന്നാൽ 12
തിരുവനന്തപുരം∙ ഇടത്തരം വരുമാനക്കാരുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു കൈത്താങ്ങുമായി സംസ്ഥാന ഭവന നിർമാണ ബോർഡ്. ബാങ്കിൽനിന്നു വായ്പയെടുത്തു വീട് വയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന, ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. 12 ലക്ഷം രൂപ വരെ വാർഷിക
സ്വർണം വിൽക്കുമ്പോഴുണ്ടാകുന്ന ലാഭത്തിന് മൂലധന നേട്ട നികുതി നൽകണമല്ലോ. ഈ പണം വീടുവയ്ക്കാനോ വീട് വാങ്ങാനോ ഉപയോഗിച്ചാൽ നികുതി ബാധ്യത ഒഴിവാകുമെന്ന് കേട്ടിട്ടുണ്ട്. പഴയ ഭവന വായ്പ അടച്ചു തീർക്കാൻ ഈ പണം ഉപയോഗിച്ചാൽ നികുതി ബാധ്യതയുണ്ടോ? ഷാനവാസ് തെച്ചിലക്കാട് സ്വർണത്തിന്റെ വിൽപന തുകമേൽ മൂലധന നേട്ട
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.