Activate your premium subscription today
റിസർവ് ബാങ്ക് (ആർബിഐ) കെട്ടിടം തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ ഔദ്യോഗിക മെയിലിലേക്ക് റഷ്യൻ ഭാഷയിലാണ് സന്ദേശം ലഭിച്ചത്. ബാങ്കിൽ ബോംബ് വയ്ക്കാൻ പദ്ധതിയിടുന്നു എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ഇടപെടില്ലെന്നും അവർക്കു സ്വയംഭരണാവകാശമുണ്ടെന്നും ആവർത്തിച്ചു പറയുമ്പോഴും കേന്ദ്ര ഇടപെടൽ ശക്തമാകുന്നു. സ്ഥലംമാറ്റ നയത്തിൽ അനുഭാവപൂർവമായ നിർദേശങ്ങളുമായി ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസേവന വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയെങ്കിലും അതിനു മുൻപിറക്കിയ 2 സർക്കുലറുകളും ബാങ്കുകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.
റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്.
വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
ഉയർന്ന പലിശ നിരക്ക് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും അതുകൊണ്ട് ബാങ്കുകൾ പലിശ നിരക്ക് താങ്ങാവുന്ന നിലവാരത്തിലേക്കു കുറയ്ക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോഴത്തെ നിരക്കുകൾ രാജ്യത്തെ ആളുകൾക്കു താങ്ങാവുന്നതല്ലെന്നും അവർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ധനമന്ത്രിയുടെ പരാമർശം. എസ്ബിഐ കഴിഞ്ഞ ദിവസം എംസിഎൽആർ നിരക്കിൽ 0.05% വർധന വരുത്തിയിരുന്നു.
ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. സെപ്റ്റംബറിൽ ഇത് 5.49 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് നിരക്കിൽ പ്രതിഫലിച്ചത്.
Results 1-10 of 733