Activate your premium subscription today
Saturday, Mar 29, 2025
ക്ഷമയുള്ളവൻ, ഭക്തൻ എന്നെല്ലാമാണ് അഫാൻ എന്ന അറബിവാക്കിന്റെ അർഥം. പക്ഷേ, ആ പേര് ഇപ്പോൾ കേരളത്തിനു ദയയില്ലായ്മയുടെ പര്യായമാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അതിക്രൂര കൂട്ടക്കൊലപാതകത്തിലെ പ്രതിയായ 23 വയസ്സുകാരന്റെ പേരും അഫാൻ എന്നാണ്. കുടുംബത്തിലെ നാലുപേരെയും പ്രണയിനിയെയും അഫാന് കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു.
തൃശൂർ ∙ ‘‘കൊച്ചുമകളുടെ കല്യാണത്തിനായി മകൾ കൂട്ടിവച്ചിരുന്ന പണം എന്റെ കയ്യിൽ ഏൽപിച്ചിരുന്നതാണ്. ആ പണമാണ് ഞാൻ ബില്യൻ ബീസിൽ നിക്ഷേപിച്ചത്. ഞങ്ങളിൽനിന്ന് വാങ്ങിയ പണം ഓഹരി ട്രേഡിങ്ങിലിട്ട് മാസാമാസം ലാഭവിഹിതം തരാമെന്നാണ് കമ്പനി ഉടമ ബിബിൻ പറഞ്ഞിരുന്നത്. എന്റെ അയൽക്കാരനായ ഒരാൾ നേരത്തെ അവിടെ പണം ഇട്ടിട്ടുണ്ട്. അയാൾക്ക് രണ്ടു വർഷത്തിലേറെ സ്ഥിരമായി ലാഭവിഹിതം കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ എന്നെയും കൊണ്ടുപോയി ചേർത്തതാണ്. 2023 ഒക്ടോബറിൽ 5 ലക്ഷം രൂപയും ഡിസംബറിൽ 8.5 ലക്ഷം രൂപയും ഇട്ടു. 51,000 രൂപ മാസം തോറും നൽകുമെന്നാണ് പറഞ്ഞത്.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
‘‘2024 ജൂൺ 18ന് മൂവാറ്റുപുഴ ടൗൺഹാളിൽ വച്ചായിരുന്നു ആ പ്രോഗ്രാം. ജനപ്രതിനിധികൾ അടക്കം നാട്ടിലെ പ്രധാനപ്പെട്ട ആളുകളെല്ലാം പങ്കെടുത്ത ആ വലിയ യോഗത്തിൽ വച്ചാണ് 1230 പേർക്ക് സ്കൂട്ടർ നല്കാനുള്ള യോഗം ചേരുന്നത്. 100 ദിവസത്തിനകം സ്കൂട്ടർ കൊടുക്കും എന്ന് അവിടെ വച്ച് പ്രസംഗിച്ചത് അനന്തു കൃഷ്ണനാണ്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അയാൾ പിന്നീട് മാറ്റിപ്പറഞ്ഞതു വേറെ കാര്യം. എന്നാൽ ഈ 100 ദിനം കഴിഞ്ഞിട്ടും സ്കൂട്ടർ എത്തിയില്ല എന്നു മാത്രമല്ല, അയാൾ വീണ്ടും സ്കൂട്ടർ കൊടുക്കാനുള്ള അടുത്ത പരിപാടിയുമായി രംഗത്തെത്തി. ഈ സമയത്താണ് ഒരു യൂത്ത് കോൺഗ്രസ് നേതാവ് എന്നെ വിളിച്ച് ഒരു കാര്യം പറയുന്നത്. കാശിന്റെ കാര്യവുമായി ബന്ധപ്പെട്ട് ആനന്ദ കുമാറും അനന്തു കൃഷ്ണനുമായി തെറ്റി എന്നു കേൾക്കുന്നു എന്നായിരുന്നു അത്’’, അനന്തു കൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് മൂവാറ്റുപുഴ മുൻ നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ് കുമാർ മനസ്സു തുറന്നത് ഇങ്ങനെയാണ്. കോൺഗ്രസിന്റെ കൗൺസിലറായിരുന്ന പ്രമീള ഈ സമയത്ത് തന്റെ രാഷ്ട്രീയ ജീവിത്തിലെ വലിയ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന സമയം കൂടിയായിരുന്നു. വിപ്പു ലംഘിച്ച് സിപിഎമ്മിനൊപ്പം നിന്നു തുടങ്ങിയ കാര്യങ്ങളുടെ പേരിൽ പ്രമീള അയോഗ്യയാക്കപ്പെടുന്നത് ഈ സമയത്താണ്. എന്നാൽ ജനപ്രതിനിധിയെന്ന നിലയിൽ തന്റെ വിശ്വാസ്യത മുഴുവൻ ഉപയോഗിച്ച് അനന്തു കൃഷ്ണൻ തട്ടിപ്പു നടത്തുകയാണ് എന്ന് ബോധ്യപ്പെട്ടതോടെ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു താനെന്ന് പ്രമീള പറയുന്നു. പ്രമീള അടക്കമുള്ള സീഡ് (സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റി) ഭാരവാഹികളുടെ പരാതിയിലാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അനന്തു കൃഷ്ണനെ പഴുതടച്ച് പൂട്ടിയത്. എങ്ങനെയാണ് അനന്തു ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്? പ്രമീള തട്ടിപ്പ് തിരിച്ചറിഞ്ഞത് എപ്പോഴാണ്? എന്താണ് ആ തട്ടിപ്പു പുറത്തുകൊണ്ടുവന്ന പോരാട്ടത്തിനു പിന്നിലെ കഥ? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമീള.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.