Activate your premium subscription today
Saturday, Mar 1, 2025
Feb 21, 2025
ഒരു അറബിക്കഥ കേൾക്കുക. ഷെയ്ഖ് രാവിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. മീൻ, മീൻ എന്നു വിളിച്ചുകൊണ്ട് ഒരാൾ കൊട്ടാരത്തിന്റെ മുന്നിലൂടെ പോകുന്നതു കണ്ടു. അയാളെ വിളിച്ച് ഏറ്റവും വലിയ മീൻ ആവശ്യപ്പെട്ടു. ഒട്ടൊക്കെ ഭയന്നു നിൽക്കുകയായിരുന്ന മീൻകാരൻ ഒന്നാന്തരം വലിയ മീനെടുത്തുവച്ചു. സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5,000 റിയാൽ കൊടുത്തു. അതുംകൊണ്ട് അയാൾ പോയി. ഇത്രയുമായപ്പോൾ റാണി അവിടെയെത്തി. ഷെയ്ഖ് കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്കു തോന്നി. മീൻകാരനെ വിളിച്ച് പണം തിരികെ വാങ്ങണമെന്ന് അവർ നിർബന്ധിച്ചു. താൻ അത് മനസ്സറിഞ്ഞുകൊടുത്തതാണ്, തിരികെ വാങ്ങേണ്ടെന്നായി ഷെയ്ഖ്. പണം തിരികെ വാങ്ങാൻ റാണി സൂത്രം കണ്ടുപിടിച്ചു. അയാളെ വിളിച്ച് മീൻ ആണോ പെണ്ണോ എന്നു ചോദിക്കുക. ആണെന്നു പറഞ്ഞാൽ നമുക്ക് പെണ്ണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. പെണ്ണെന്നു പറഞ്ഞാൽ നമുക്കു ആണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. ഏതായാലും പണം തിരികെക്കിട്ടും. സന്തോഷത്തോടെയല്ലെങ്കിലും
Feb 14, 2025
സംഖ്യകൾ, സെറ്റ് തിയറി മുതലായവയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ഗണിതശാസ്ത്രജ്ഞനായിരുന്ന പോളണ്ടുകാരനായ വാക്ലാ സെർപിൻസ്കി (1882 –1969). ആറു പെട്ടികളുമായി ട്രെയിനിൽ കയറിയ അദ്ദേഹം എത്ര തവണ എണ്ണിനോക്കിയിട്ടും ഒരു പെട്ടി കുറവ്. ആവർത്തിച്ചു പരാതി പറഞ്ഞ വാക്ലയോട് പെട്ടി ആറുമുണ്ടെന്നു ഭാര്യ പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹത്തിനു വിശ്വാസമില്ല. പെട്ടികൾ തൊട്ട് എണ്ണി – പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. സ്കൂൾകുട്ടികൾക്കു പോലുമറിയാം പൂജ്യം എണ്ണൽസ്സംഖ്യയല്ലെന്ന്. പക്ഷേ സംഖ്യകളുടെ പാരാവാരം കടന്ന ശാസ്ത്രജ്ഞൻ അതു മറന്നുപോയി. ഐൻസ്റ്റൈന്റെ മറവിയെപ്പറ്റി കഥകൾ പലതുമുണ്ട്. ട്രെയിൻ യാത്രയിൽ ചെക്കർ വന്നു ടിക്കറ്റു ചോദിച്ചു. പോക്കറ്റുകളും പെട്ടിയുമെല്ലാം തപ്പിയെങ്കിലും ടിക്കറ്റ് കാണാനില്ല. ചെക്കർ സമാധാനിപ്പിച്ചു, ‘വിഷമിക്കേണ്ട. അങ്ങാരാണെന്ന് എല്ലാവർക്കും അറിയാം. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യില്ലെന്നും അറിയാം. അത് കാണിക്കേണ്ട’
Jan 31, 2025
ക്യാമൽ ബ്രാൻഡ് സിഗററ്റിന് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന കാലം. രസികനായ പ്രഭാഷകൻ സിഗററ്റ് പാക്കറ്റുകളെല്ലാം പോക്കറ്റിലിടാൻ സദസ്യരോട് അഭ്യർഥിച്ചു. എന്നിട്ട് ചോദ്യമുയർത്തി. ക്യാമൽ ബ്രാൻഡ് സിഗററ്റുകൂടിനു പുറത്തുള്ള പടത്തിൽ ഒട്ടകക്കാരൻ (നമ്മുെട ആനക്കാരനെപ്പോലെയുള്ളയാൾ) ഒട്ടകത്തിനു പുറത്തോ മുൻപിലോ പിൻപിലോ? ഓരോരുത്തരും ഉത്തരം മനസ്സിൽ ഉറപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓരോ വിഭാഗക്കാരും കൈയുയർത്താൻ പറഞ്ഞു. ഏതാണ്ട് തുല്യമായിരുന്നു മൂന്നു വിഭാഗങ്ങളിലെയും സദസ്യർ. തീരെക്കുറച്ചുപേർ മാത്രമേ കൈയുയർത്താതിരുന്നുള്ളൂ. ‘ഇനി സിഗററ്റ് പാക്കറ്റ് എടുത്തു നോക്കുക’ എന്നു നിർദേശം നൽകി. ഏവരും ഞെട്ടി. ചിത്രത്തിൽ ഒട്ടകം മാത്രമേയുള്ളൂ,ഒട്ടകക്കാരനേയില്ല. ഏതാണ്ട് ഒരു ശതമാനം പേരുടെ മനസ്സിൽ മാത്രമാണ് ശരിയുത്തരമുണ്ടായിരുന്നത്. നിത്യവും പല പ്രാവശ്യം കാണുന്ന ചിത്രത്തിൽ ഒട്ടു മിക്കവരും വേണ്ടവിധം നോക്കിയിരുന്നില്ല. ‘എനിക്കു നല്ല നിരീക്ഷണപാടവമുണ്ട്’ എന്നു മിക്കവരും വിചാരിക്കുന്നു. സത്യം ഇതിൽനിന്ന് ഏറെ അകലെയാണ്. തീരെച്ചുരുക്കം പേർ മാത്രമാണ് കൃത്യതയോടെ കാഴ്ചകൾ നോക്കിക്കാണുന്നത്.
Jan 24, 2025
സ്വയം ചെവി മുറിച്ചെടുക്കുകയും 37–ാം വയസ്സിൽ നെഞ്ചിൽ സ്വയം വെടിവച്ചു മരിക്കുകയും ചെയ്ത സ്വഭാവവൈകൃതങ്ങളുള്ളയാളായിരുന്നു ഡച്ചുകാരനായ വിൻസെന്റ് വാൻ ഗോഗ് (1853–1890). പക്ഷേ ലോകം അദ്ദേഹത്തെ ഓർക്കുന്നത് പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകലയിൽ അതുല്യനേട്ടങ്ങൾ കഠിനശ്രമംകൊണ്ടു നേടിയ പ്രതിഭാശാലിയായിട്ടാണ്. ഹ്രസ്വകാലത്തെ കലാജീവിതത്തിനിടയിൽ ഉദ്ദേശം 860 എണ്ണച്ചായചിത്രങ്ങളടക്കം രണ്ടായിരത്തിൽപ്പരം പെയിന്റിങ്ങുകൾ രചിച്ച് വിസ്മയം സൃഷ്ടിച്ച അനശ്വര ചിത്രകാരനാണ് വാൻ ഗോഗ്. ഒരിക്കൽ വാൻ ഗോഗിന്റെ വലിയ ചിത്രപ്രദർശനം കാണാനെത്തിയ രസികന് തിരക്കുമൂലം ഒന്നും ശരിയായി കാണാൻ കഴിഞ്ഞില്ല. വിരുതനായ ആ കലാസ്വാദകൻ വീട്ടിലുണ്ടായിരുന്ന കാളയിറച്ചിയിലെ ചെവി വെട്ടിയെടുത്ത്, പ്രദർശനസ്ഥലത്തിനടുത്തു കൊണ്ടുവച്ചു. അതിനു താഴെ ‘വാൻ ഗോഗിന്റെ ചെവി’ എന്ന് എഴുതിവച്ചു. ചിത്രങ്ങൾ ‘ആസ്വദിച്ചു’ നിന്നവർ പ്രദർശനശാലയിൽ നിന്ന് കാളച്ചെവിയിലേക്ക് ഒഴുകിയെത്തി. ആളൊഴിഞ്ഞ ഹാളിൽച്ചെന്നു രസികൻ സൗകര്യത്തോടെ ചിത്രങ്ങൾ കണ്ട് ആഹ്ലാദിച്ചു.
Jan 17, 2025
ധനാഢ്യനല്ലെങ്കിലും ഉദാരശീലനായൊരാൾക്കു പവപ്പെട്ടയാളോടു കാരുണ്യം തോന്നി. മാസം തോറും സഹായമായി ആയിരം രൂപ നൽകിവന്നു. ഒരു തവണ 750 രൂപയേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. തുക കുറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വന്നു. ‘എന്റെ മകൻ കോളജിലോട്ടു കയറി. ചെലവു കൂടി. ഇനി ഇത്രയും തരാനേ കഴിയൂ’ എന്ന മറുപടി പണംപറ്റുന്നയാൾ കേട്ടു. പ്രതികരിച്ചില്ല. ഏതാനും മാസം കഴിഞ്ഞ് ഒരുതവണ 500 രൂപയേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. വീണ്ടും വന്നു തുക കുറഞ്ഞതിനെപ്പറ്റി ചോദ്യം. ‘എന്റെ മകളും കോളജിലായി. ഇനിമുതൽ 500 തരാനേ കഴിയൂ’ എന്നു മറുപടി നൽകി. പണം കിട്ടിവന്നയാൾക്ക് ഇതു തീരെ പിടിച്ചില്ല. അയാൾ ചോദിച്ചു, : ‘അല്ല, നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവരെയെല്ലാം എന്റെ ചെലവിൽ പഠിപ്പിക്കാനാണോ പ്ലാൻ?’ സമൂഹത്തിൽ പൊതുവേ നിലനിൽക്കുന്ന മനോഭാവത്തിന്റെ സൂചന ഈ കഥയിലുണ്ട്. കുറെക്കാലം കിട്ടുന്നതെന്തും തന്റെ അവകാശമാണെന്നു ധരിക്കുക, അതിനു വിഘ്നം വന്നാൽ കയർക്കുക, സമരം ചെയ്യുക എന്ന സമീപനം. കിട്ടുന്ന സഹായം ഔദാര്യമല്ല എന്നുപറഞ്ഞ് സഹായത്തെ ചെറുതാക്കിക്കാട്ടുക എന്നതും സാധാരണം. തരുന്നയാളോട് തരുന്ന കാലംവരെ മാത്രമേ താൽപര്യമുള്ളൂ. സഹായം നിലച്ചാൽ, പണ്ടു സഹായിച്ചയാളെ തള്ളിപ്പറയും.
Jan 10, 2025
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
Jan 2, 2025
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
Dec 28, 2024
ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്നു നോക്കണം രണ്ടു നാലു ചിരട്ട കുടിച്ചീടിൽ അച്ഛനാരെടാ - ഞാനെടാ - മോനെടാ! എന്ന് സഞ്ജയന്റെ ഹാസ്യവരികൾ. ‘അങ്ങോട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ടിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും. കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന്
Dec 18, 2024
മോഡേൺ മെഡിസിനിലെ വിവിധതലങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടേതിനെക്കാൾ തീരെക്കുറവാണ് ലഭ്യമായ സീറ്റുകൾ. ഇത് ഒരു പരിധിവരെ പരിഹരിക്കാനുളള സംവിധാനമാണ് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന NBEMS ഏർപ്പെടുത്തിയിട്ടുള്ള പഠനപരിശീലന സൗകര്യങ്ങൾ. – ‘നാഷനൽ ബോർഡ്
Dec 13, 2024
‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’. പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്. The woods are lovely, dark and deep, But I have promises to keep, And miles to go before I sleep ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു.
Results 1-10 of 431
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.