Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം ∙ മാതൃഭാഷയില്‍ സാമൂഹികവിഷയങ്ങളും നാടന്‍കളികളും നൈപുണ്യവികസന പരിപാടികളുമായി മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രിൽ 6 ന് ആരംഭിക്കും. തൈക്കാട് ഗവ.മോഡല്‍ എച്ച്എസ്എല്‍പി സ്കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്. വട്ടപ്പറമ്പില്‍
ന്യൂഡൽഹി ∙ പുതിയ അധ്യയന വർഷത്തിൽ, മുനിസിപ്പൽ കോർപറേഷന്റെ 45 സ്കൂളുകളിൽ ‘വികാസ് ഭി, വിരാസിത് ഭി’ (വികസനവും പൈതൃകവും) അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതികൾ തുടങ്ങുമെന്ന് എൻഡിഎംസി ഉപാധ്യക്ഷൻ കുൽജീത് സിങ് ചഹൽ പറഞ്ഞു. 3 മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ യോഗ, പ്രകൃതി നിരീക്ഷണം, സാഹോദര്യം, ശുചിത്വം
സ്കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇപ്പോള്‍ 5 വയസാണ് സ്കൂള്‍ പ്രവേശന പ്രായം. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം∙ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിനു കീഴിലെ എയ്ഡഡ് സ്കൂളുകൾക്ക് അനുകൂലമായി വന്ന കോടതി വിധി മറ്റ് എയ്ഡഡ് സ്കൂളുകൾക്കു കൂടി ബാധകമാക്കുന്നതിനെക്കുറിച്ച് സർക്കാർ എജിയുടെ നിയമോപദേശം തേടും. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണു മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ∙ വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. സ്കൂൾ വളപ്പിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും വിദ്യാഭ്യാസ ഓഫിസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശിച്ചു.
വിതുര ∙ മകനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് ഓലമടൽ കൊണ്ട് അടിച്ചതായി പരാതി. തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദിനെതിരെ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു. അതേസമയം, തന്റെ പത്താം ക്ലാസുകാരനായ മകനെ പ്ലസ് വൺ വിദ്യാർഥി റാഗ് ചെയ്ത പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ആക്രമിച്ചെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഷംനാദ് പറഞ്ഞു.
കോഴിക്കോട് ∙ വടകര വില്യാപ്പള്ളിയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ആരോപണം. വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്കൂൾ അധികൃതർക്കെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പരീക്ഷ ദിവസങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അധ്യാപകരും സ്കൂളിലെത്തി കുട്ടികൾക്ക് സഹായം നൽകുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഒരു ദിവസം അധ്യാപകർ ആരും സ്കൂളിൽ എത്താതിരുന്നതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശമാണ് പുറത്തായത്.
സ്കൂളുകളിൽ സെൽഫോൺ ഉപയോഗം നിയന്ത്രിക്കാൻ പദ്ധതിയിടുന്നതായി ജർമനിയിലെ ബാഡൻ വുർട്ടെംബർഗ് വിദ്യാഭ്യാസ മന്ത്രി തെരേസ ഷോപ്പർ അറിയിച്ചു.
ഇബ്രി ഇന്ത്യന്‍ സ്കൂളില്‍ കെ ജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാജ്വേഷന് സംഘടിപ്പിച്ചു.
അബുദാബി ∙ യുഎഇയിൽ ഇന്ത്യൻ സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്ന് അടയ്ക്കും.
Results 1-10 of 1425
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.