Activate your premium subscription today
സംഗീതജ്ഞൻ കെ.ജി ജയന്റെ മരണവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകളിലെ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നു മകനും നടനുമായ മനോജ് കെ.ജയൻ. ഫെയ്സ്ബുക്കിലൂടെയാണ് മനോജ് കെ.ജയന്റെ പ്രതികരണം. ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്തവരോടു ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നും ഒരു മകളുടെ അച്ഛനോടുള്ള
ആറന്മുള ∙ പമ്പയെക്കുറിച്ചും പമ്പയിൽ പിറന്നുവീണ പന്തളരാജനെക്കുറിച്ചും ഒട്ടേറെ ഗാനങ്ങൾ അവതരിപ്പിച്ച സംഗീതജ്ഞൻ കെ.ജി.ജയൻ പമ്പയുടെ ഓളങ്ങളിൽ സ്മൃതിയായി. കഴിഞ്ഞയാഴ്ച അന്തരിച്ച ജയന്റെ സഞ്ചയന ചടങ്ങുകൾ തൃപ്പൂണിത്തുറയിലെ വീട്ടിൽ പൂർത്തിയാക്കി ചിതാഭസ്മം ആറന്മുള സത്രക്കടവിൽ പമ്പ ഏറ്റുവാങ്ങി. മൂത്ത മകൻ ബിജു
‘സ്വാമി എപ്പോഴും ഉപദേശിക്കും- തുറന്നു പാടണം. നമുക്ക് തോന്നും, തൊണ്ട തുറന്നു പാടുന്ന കാര്യമാണ് സ്വാമി പറയുന്നത്. അതങ്ങനെയല്ല. തുറക്കേണ്ടത് മനസ്സാണ്. നല്ല സംഗീതം മനസ്സിൽനിന്നാണു വരുന്നത്. മനസ്സു തുറന്നു പാടുമ്പോൾ തൊണ്ടയും തുറന്നുകൊള്ളും. നമ്മൾ വിശേഷിച്ചൊന്നും ചെയ്യേണ്ട. സ്വാമിയുടെ പാട്ടും
തൃപ്പൂണിത്തുറ∙ സംഗീതനഭസ്സിൽ ഇനി കെ.ജി.ജയൻ (ജയവിജയ) തിളങ്ങുന്ന നക്ഷത്രദീപം. ചലച്ചിത്രഗാന–ഭക്തിസംഗീത രംഗത്ത് ആസ്വാദകർ എന്നെന്നും ഓർക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനു കലാകേരളത്തിന്റെ വിട. അവിസ്മരണീയ ഗാനങ്ങളിലെ സ്വരമായി, ഓർമയായി അദ്ദേഹം ശേഷിക്കും. ചൊവ്വാഴ്ച അന്തരിച്ച ജയന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. മക്കളായ മനോജ് കെ.ജയനും ബിജു കെ.ജയനും ചിതയ്ക്കു തീകൊളുത്തി.
ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും
ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടി വിട പറയുകയാണ്. സാർഥകമായിരുന്നു ആ ജീവിതം. എനിക്ക് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു ജയൻ ചേട്ടൻ. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരിലൂടെ ആരംഭിച്ചതാണ് ആ ബന്ധം. സിനിമയിൽ പാടിത്തുടങ്ങിയ ശേഷമാണു ഞാൻ ചെമ്പൈ സ്വാമിയുടെ അരികിലെത്തുന്നത്. എനിക്കു മുൻപേ സ്വാമിയുടെ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നിർമാല്യം കഴിഞ്ഞു പുറത്തിറങ്ങിയാൽ കേൾക്കുന്ന ജ്ഞാനപ്പാന ഭക്തർക്ക് ആർദ്രമായൊരു അനുഭവമാണ്. പൂന്താനത്തിന്റെ വരികളും പി.ലീലയുടെ സ്വരമാധുരിയും ജയവിജയ നൽകിയ സംഗീതവും അത്രമേൽ ഇഴുകിച്ചേർന്നതാണ്.1961 സെപ്റ്റംബർ 22 നാണ് എച്ച്എംവി ഗ്രാമഫോൺ റെക്കോഡിലൂടെ ഗുരുവായൂരിൽ ജ്ഞാനപ്പാന
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ പുലർച്ചെയുള്ള ഉണർത്തുപാട്ടിനു ഈണം നൽകിയതും ആലപിച്ചതും, ഉറക്കുപാട്ട് ഈണം നൽകിയതും കെ.ജി. ജയൻ ആയിരുന്നു. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി രചിച്ച ഒട്ടേറെ കീർത്തനങ്ങൾക്കും ജയൻ ഈണവും ആലാപനവും നടത്തിയിട്ടുണ്ട്. വർഷങ്ങളായി ചക്കുളത്തമ്മയുടെ
കെ.ജി.ജയൻ അപൂർവമായേ സിനിമയിൽ സംഗീതം ചെയ്തിട്ടുള്ളൂ. എങ്കിലും ചെയ്ത പാട്ടുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. അതിലൊന്നാണ് നിറകുടത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന പാട്ട്. ഒരിക്കലെങ്കിലും നക്ഷത്രദീപങ്ങൾ മൂളാത്ത മലയാളികളില്ല. ജയവിജയ സഹോദരന്മാർ ആ പാട്ടിന്റെ സംഗീത സംവിധായകരായതിനു
ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന
Results 1-10 of 21