Activate your premium subscription today
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തെ കാർബൺ ന്യൂട്രലാക്കി മാറ്റുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഏഷ്യയിൽ കാർബൺ ന്യൂട്രലാകുന്ന ആദ്യ ഉദ്യാനമാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഇരവികുളത്തിനുള്ളിൽ 10 ഡീസൽ ബസുകളാണ് ഓടുന്നത്. അവ മാറ്റി ഇലക്ട്രിക് ബസുകൾ ആക്കും. ബസുകളുടെ ശബ്ദം ഇല്ലാതാകുന്നതോടെ വന്യമൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാതെ സഞ്ചാരം നടത്താമെന്നതും പ്രത്യേകതയാണ്. ദേശീയപാത 85ലെ വികസന പ്രവർത്തനങ്ങൾക്കായി നേര്യമംഗലം മേഖലയിൽ വനഭൂമി വിട്ടുനൽകുന്നതിനു ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
മൂന്നാർ ∙ മേയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇരവികുളം ദേശീയോദ്യാനം റെക്കോർഡിട്ടു. ദേശീയോദ്യാനത്തിൽപെട്ട രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി മേയ് ഒന്നു മുതൽ 31 വരെ 1.54 ലക്ഷം സഞ്ചാരികളെത്തി. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാത്രം 1,05,000 പേർ എത്തി. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി സീസണിൽ 83,000 പേർ
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇത്തവണ ഇപ്പോൾ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നതായാണ് സൂചന. സന്ദർശക സോണായ രാജമലയിൽ മാത്രം 5 കുഞ്ഞുങ്ങളെ കണ്ടെത്തി. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നിന് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്
മറയൂർ ∙ മൂന്നുമാസത്തിനിടെ 2 വനംവാച്ചർമാരെ ഉൾപ്പെടെ അഞ്ചുപേരെ കുത്തിപ്പരുക്കേൽപിച്ച വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ആനക്കുത്ത് ഭാഗത്തുനിന്നാണു കൂട്ടംതെറ്റിയ മുട്ടനാടിനെ പിടികൂടിയത്. ഇരവികുളത്തു തുറന്നുവിട്ടു. വരയാടിന്റെ കുത്തേറ്റ വനംവകുപ്പ് വാച്ചർ
ദേശീയോദ്യാനം സംരക്ഷിത പ്രദേശങ്ങൾ ഇവയൊക്കെ വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ? ഈ സംഭാഷണങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കാം വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ദേശീയോദ്യാനമാണ് ഇരവികുളം ദേശീയപാർക്ക്’ ചിന്നുമോൾ ഏതോ പുസ്തകം നോക്കി ഉറക്കെ വായിക്കുകയാണ്... ‘എന്താ ചിന്നൂ, സ്കൂൾ
മൂന്നാർ ∙ പൂർണമായും സൗരോർജത്തിലേക്കു മാറാൻ തയാറെടുത്ത് ഇരവികുളം നാഷനൽ പാർക്ക്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമലയിലേക്ക് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളും പൂർണമായി വൈദ്യുതി വാഹനങ്ങളാക്കി മാറ്റുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്
മൂന്നാർ ∙ വരയാടിനെ കാണാൻ ഇനി വരി നിൽക്കേണ്ട. പ്രജനനകാലത്തിനു ശേഷം ഏപ്രിലിൽ ഇരവികുളം ഉദ്യാനം തുറക്കുന്നതോടെ ഇവിടേക്കു പ്രവേശനത്തിനു സഞ്ചാരികൾക്കു ടിക്കറ്റുകൾ ഓൺലൈനായി മുൻകൂർ ബുക്ക് ചെയ്യാം.
മഴക്കാലമായതോടെ ഇടുക്കിയിലെ രാജമല അതീവ സുന്ദരിയായി പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്. കോവിഡ് രണ്ടാം തരംഗം മൂലം ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനാൽ ഇത്തവണയും ഇവിടെ സഞ്ചാരികളില്ല. കോടമഞ്ഞു വീഴുന്ന രാജമലയുടെ ഹരിത വീഥികൾ വിജനമാണ്. സഞ്ചാരികളുടെ തിരക്കില്ലാത്തതിനാൽ വരയാടുകൾ ആരുടേയും ശല്യമില്ലാതെ സ്വച്ഛമായി
ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള വനമേഖലകളിൽ വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങി. വനം വകുപ്പിൽ നിന്നുള്ള 66 പേരാണ് സെൻസസിൽ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇക്കുറി വനപാലകരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വനമേഖലയെ 22 ബ്ലോക്കുകളായി തിരിച്ച്
Results 1-9