Activate your premium subscription today
Monday, Mar 24, 2025
കോഴിക്കോട്∙ കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഓടയിൽ വീണ ശശിയെ വെള്ളം ഒഴുക്കിക്കൊണ്ടുപോയത് രണ്ടു കിലോമീറ്ററോളം. കോവൂർ എംഎൽഎ റോഡിൽ മോറ ബസാറിൽ കളത്തുംപൊയിൽ ശശി (ബാബു–65), സുഹൃത്തിനൊപ്പം മോറ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം.
ദുബായ്∙ കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരുടെ കാഴ്ച ആർക്കും മറക്കാനാവില്ല.
ഏലൂർ ∙ 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും പെരിയാറിൽ ഡിപ്പോയ്ക്കു സമീപം കിലോമീറ്ററുകളോളം തള്ളിയ എക്കൽ 5 വർഷം പിന്നിടുമ്പോഴും നീക്കാനായില്ല. പ്രദേശത്തു പുഴ പകുതിയോളം പുല്ലും കാടും വളർന്നു നികന്നു. കടവു ശുചീകരണത്തിന്റെ പേരിൽ നഗരസഭ കഴിഞ്ഞ വർഷങ്ങളിൽ വാരിക്കൂട്ടിയ എക്കലും ചെളിയും പുഴയിൽ തന്നെ
ബ്രിസ്ബെൻ ∙ ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് അപൂർവമായി രൂപം കൊണ്ട ആൽഫ്രഡ് ചുഴലിക്കാറ്റ് മന്ദഗതിയിലായി. ശനിയാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് കരയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നത്. ആൽഫ്രഡ് ചുഴലിക്കാറ്റ് കനത്ത മഴ,കൊടുങ്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്ക ഭീഷണിയും
ഗ്രാൻ കാനറിയ∙ അതിശക്തമായ മഴയെ തുടർന്ന് സ്പെയിനിലെ ഗ്രാൻ കാനറിയ ദ്വീപിൽ വലിയ പ്രളയം. കനത്ത മഴയിൽ ഗ്രാൻ കാനറിയയിലെ തെരുവുകൾ കുതിച്ചൊഴുകുന്ന നദികളെ പോലെയായി മാറി. ചെളിയും മണ്ണും തെരുവുകളിൽ കുന്നുകൂടിയിട്ടുണ്ട്. ഒട്ടറെ കാറുകൾ കടലിലേക്ക് ഒലിച്ചുപോയി. വിനോദസഞ്ചാരികൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ
കനത്ത മഴയിൽ കെന്റക്കിയിൽ വെള്ളപ്പൊക്കം. എട്ട് പേർ മരിച്ചു, സംസ്ഥാനത്തുടനീളം 300 ലധികം റോഡുകൾ അടച്ചു.
ഓസ്ട്രേലിയയിലെ വടക്കൻ ക്യൂൻസ്ലാൻഡിൽ വെള്ളപ്പൊക്കം. മൂന്നുദിവസമായി തുടരുന്ന മഴയിൽ നോർത്തേൺ ക്യൂൻസ്ലാൻഡിലെ പ്രധാനപ്പെട്ട പട്ടണങ്ങളായ ടൗൺസ്വിൽ, ഇൻഗാം, റ്റളി, കാർഡ്വെൽ, റോളിങ്ങ് സ്റ്റൺ ഇവയെല്ലാം കനത്ത മഴക്കെടുതികൾ നേരിടുകയാണ്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
കണ്ണാറ ∙പ്രളയം വന്നിട്ടും പഠിച്ചില്ല, കണ്ണാറയിൽ മണലിപ്പുഴയിൽ ഒരുവർഷമായി കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല. പീച്ചി ഡാം റോഡിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി പുതിയ റോഡ് നിർമിച്ചിരുന്നു.ഒരു വർഷം മുൻപാണ് ഈ ഭാഗത്തു റോഡ് പൊളിച്ച
വൈപ്പിൻ∙ വെള്ളപ്പൊക്കത്തിന് പുറമേ മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻ കെട്ട് നടത്തിപ്പുകാരുടെയും ദുരിതം രൂക്ഷമാക്കി പായൽ ശല്യം ഏറി. വെള്ളത്തിലെ ഉപ്പിന്റെ അംശം വർധിച്ചതിനെ തുടർന്ന് ചീഞ്ഞ് താഴ്ന്നു തുടങ്ങിയ പായലാണ് വെള്ളപ്പൊക്കത്തിനൊപ്പം വൻതോതിൽ തോടുകളിലേക്കും കെട്ടുകളിലേക്കും എത്തുന്നത്. ഇതുമൂലം വല നീട്ടാൻ കഴിയാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു. വേലിയേറ്റ ജലനിരപ്പ് ഉയർന്നതോടെ തന്നെ പലർക്കും മീൻ പിടിക്കാൻ ഇറങ്ങാൻ ആവുന്നില്ല. ഇതിന് പിന്നാലെയാണ് ചീഞ്ഞ പായലും വ്യാപകമായത്.ചെമ്മീൻ കെട്ടുകളിലെ വലകളിലും അൽപസമയം കൊണ്ട് പായൽ നിറയുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മത്സ്യസമ്പത്ത് ഒഴുകി നഷ്ടമായ തങ്ങൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന് കെട്ട് നടത്തിപ്പുകാർ പറയുന്നു.
ഗുവാഹത്തി ∙ അസമിൽ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായി 3 തൊഴിലാളികൾ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 6 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ദിമ ഹസാവോ ജില്ലയിലെ ഉമരാങ്സോയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. കുഴിക്കുന്നതിനിടയിൽ വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രളയമുണ്ടായതെന്ന് കരുതുന്നു. 150 അടി ആഴമുള്ള ഖനിയുടെ 100 അടിയോളം വെള്ളത്തിലായി. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുനിഷ് നനീസ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Results 1-10 of 602
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.