Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം ∙ കേരളത്തിന് അഴകായി പുതിയ ശലഭങ്ങളും തുമ്പികളും. ബറോനെറ്റ്–സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡഡ് ജൂഡി (വിഴാലശലഭം / ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ് ബാബുൾ ബ്ലൂ (ബാബുൾ ബ്ലൂ), പ്ലെയിൻ ബാൻഡെഡ് ഓൾ (കാട്ടുവരയൻ ആര), ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലൂ (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലൂ (വെള്ളത്തുമ്പുവരയൻ നീലി), മലബാർ ഫ്ലാഷ് (തുടലിമിന്നൻ) എന്നീ ചിത്രശലഭങ്ങളെയാണ് തിരിച്ചറിഞ്ഞത്.
മലയിൻകീഴ് ∙ വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോട്, മുക്കംപാലമൂട്, ചെറുകോട് ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും പുലി വന്നതിന്റെ സൂചന ഒന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി എട്ടരയോടെ വീടിനു മുന്നിലൂടെ പുലി നടന്നുപോകുന്നത് കണ്ടതായി വിളപ്പിൽ
കാടിനെ അറിഞ്ഞും പഠിച്ചും 'ഗേറ്റ്' പരീക്ഷയിൽ ‘ഇക്കോളജി ആൻഡ് ഇവല്യൂഷൻ’ വിഷയത്തിൽ രാജ്യത്ത് മൂന്നാം റാങ്ക് ലഭിച്ച മാനവ് സാജൻ പറയുന്നു- ‘കാടിനെക്കുറിച്ച് ഇനിയും പഠിക്കണം...ഗവേഷണം നടത്തണം,അതിനാണ് 'ഗേറ്റ്' എഴുതിയത്. ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള രാജ്യത്തെ എണ്ണപ്പെട്ട പരീക്ഷ.
പാമ്പും ഡ്യൂപ്പല്ല, നായകനും ഡ്യൂപ്പല്ല. മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ. ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്
മലപ്പുറം ∙ വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാൻ സുരക്ഷാവേലിയൊരുക്കാൻ മാത്രം എട്ടു വർഷത്തിനിടെ വനംവകുപ്പ് ചെലവിട്ടത് 74.83 കോടി രൂപ. എന്നിട്ടും 2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്തു പൊലിഞ്ഞത് 260 ജീവനുകൾ. ഏറ്റവും കൂടുതൽ കാട്ടാനയുടെ ആക്രമണത്തിൽ തന്നെ–197 പേർ. കടുവയുടെ ആക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ 53 പേരാണു കാട്ടുപന്നികൾ കാരണം മരിച്ചത്.
രാത്രിയിൽ മരത്തൊലികളിലും ഇലകളിലുമെല്ലാം തിളക്കവുമായി, 'അവതാർ' സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്, അഭൗമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാട്. 'ബയോലുമിനെസെൻസ്' എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാണാനാവുന്ന കാടുകളില് ഒന്നാണ് മഹാരാഷ്ട്രയിലെ ഭീമശങ്കർ വന്യജീവി സംരക്ഷണ കേന്ദ്രം. 'മൈസീന' എന്ന ഒരു ഫംഗസ്
മലപ്പുറം ∙ മനുഷ്യ–വന്യജീവി സംഘർഷം തടയാൻ കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ തുകയിൽ പകുതിയിലേറെയും പാഴാക്കി വനംവകുപ്പ്. ബജറ്റിൽ പ്രഖ്യാപിക്കുന്നതിന്റെ പകുതിയോളം മാത്രമേ വനംവകുപ്പിന് ലഭിക്കുന്നുള്ളൂവെന്നും അതിൽത്തന്നെ വലിയൊരു ഭാഗം വകുപ്പ് പാഴാക്കുകയാണെന്നും വിവരാവകാശ രേഖ
തിരുവനന്തപുരം ∙ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് രൂപം നൽകിയ മിഷൻ സന്നദ്ധ പ്രാഥമിക പ്രതികരണ സേനയിലെ (എംവിപിആർടി) അംഗങ്ങൾ സംഘർഷ സ്ഥലത്ത് ആദ്യം എത്തണമെന്നും വന്യജീവികൾ അക്രമാസക്തരാകാതിരിക്കാൻ ജനക്കൂട്ടത്തെ ഒഴിവാക്കണമെന്നും മാർഗരേഖ.
ചിറ്റാരിപ്പറമ്പ് ∙ കാട് വരണ്ട് തുടങ്ങിയതോടെ വെള്ളം തേടി വന്യ മൃഗങ്ങൾ നാട്ടിലേക്ക്. പരിഹാരത്തിനായി വനത്തിനകത്ത് കുടിവെള്ളം ഒരുക്കാൻ ഊർജിത ശ്രമവുമായി വനംവകുപ്പ്.ചൂടിന്റെ കാഠിന്യം കൂടിയതോടെ വനത്തിനകത്തെ ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി. ജില്ലയിലെ വനമേഖലയിലെ ജലാശയങ്ങളിൽ ചിലയിടങ്ങളിൽ ഭാഗികമായി വെള്ളം
കൊച്ചി∙ പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാന ആക്രമണം. ഇന്നു പുലർച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി മാറിയതോടെയാണ് രക്ഷപ്പെട്ടത്. കാട്ടാനകൾ ബൈക്ക് പൂർണമായും തകർത്തു.
Results 1-10 of 1042
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.