Activate your premium subscription today
Saturday, Mar 29, 2025
ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശം ‘ഹിമാനികളുടെ സംരക്ഷണം’ (Glacier Preservation) എന്നതാണ്. ഭൂമിയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനികൾ. പർവതങ്ങളുടെ അഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. അന്റാർട്ടിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെയും ഹിമാലയം, ആൽപ്സ് പർവതങ്ങളിലെയും ഹിമാനികൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 10% പങ്കിട്ടെടുത്തിരിക്കുന്നു. ആഗോള ശുദ്ധജലത്തിന്റെ 75% ഈ ഹിമാനികളിലാണ്. വർധിച്ചുവരുന്ന താപനിലയും മനുഷ്യരുടെ പ്രവൃത്തികളും ഇവ ഉരുകാൻ കാരണമാകുന്നു. ഹിമാലയൻ ഹിമാനികൾ ഉരുകുന്നതു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലലഭ്യതയെ ബാധിക്കും, സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ഹിമാനികൾ ഉരുകുന്നതുകൊണ്ടുമാത്രം 2100ൽ സമുദ്രനിരപ്പ് 30 സെന്റിമീറ്ററോളം ഉയരുമെന്നാണു കണക്കാക്കുന്നത്. കൊച്ചിക്കു ചുറ്റുമുള്ള തീരപ്രദേശവും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ ഇതു കാരണമാകാം. തീരപ്രദേശങ്ങളിലെ ജലവിതരണ സംവിധാനത്തിൽ ലവണാംശം കലരുകയും ചെയ്യും. തണ്ണീർത്തടങ്ങളിലെ ജലനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാം. നെല്ല് ഉൽപാദനത്തെയും ജൈവവൈവിധ്യത്തെയും ഇതു ബാധിക്കും. തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കും. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഈ സാഹചര്യങ്ങളെ നേരിടാനും ജലവിനിയോഗം ആസൂത്രണം ചെയ്യാനും നാം തയാറാകണം.
ഹിമാനികളുടെ സംരക്ഷണത്തിനായി 2025 ഉപയോഗിക്കപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിരിക്കുന്നത്. ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. മാർച്ച് 21 ലോക ഹിമാനി ദിനമായിരുന്നു. മാർച്ച് 22 ജലദിനത്തിലും ഹിമാനി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്.
ഇട്ടിയപ്പാറ ∙ മലിനമായി കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ എന്നിവ ശുചീകരിക്കണമെന്ന് സർക്കാർ തുടരെ ഉത്തരവുകളും സർക്കുലറുകളും ഇറക്കുമ്പോഴാണ് ജനങ്ങൾക്ക് വെള്ളത്തിൽ ചവിട്ടാൻ പറ്റാത്ത വിധം വലിയതോട് മലിനമായി കിടക്കുന്നത്. ബണ്ടുപാലം മുതൽ റാന്നി പള്ളിയോടക്കടവ് വരെയാണ് തോട്ടിൽ മാലിന്യവും മലിനജലവും
പഴഞ്ഞി∙ കനത്ത വേനലിൽ കുളങ്ങളും തോടുകളും കിണറുകളും വറ്റുമ്പോൾ അരുവായി കുഞ്ഞുകുളത്തിൽ ജലസമൃദ്ധിയാണ്. കാട്ടകാമ്പാൽ പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളമായ കുഞ്ഞുകുളത്തിൽ വെള്ളം വറ്റിയത് പഴമക്കാർക്ക് പോലും ഓർമയില്ല.ഏക്കറോളം വിസ്തൃതിയിലാണ് അരുവായി റോഡരികിലുള്ള ഈ കുളമുള്ളത്.മുൻപ് കുളിക്കാനും വസ്ത്രങ്ങൾ
തിരുവനന്തപുരം ∙ കേരള ജല അതോറിറ്റിയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതി ‘ജീവൻധാര’ കേരളപ്പിറവി ദിനത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ചിറ്റൂർ പുഴപാലം ജല ശുദ്ധീകരണശാല പരിസരത്ത് നടക്കുന്ന പരിപാടിയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | Jeevandhara | Drinking Water | Manorama Online | Manorama News
ജലം സൃഷ്ടിക്കാനും വിഘടിപ്പിക്കാനും ശാസ്ത്രത്തിനാവും. എന്നാൽ സ്വാഭാവികമായ ജലം പ്രകൃതിയുടെ ദാനമാണ്. മഴയുടെ രൂപത്തിൽ നമുക്കു ലഭിക്കുന്ന ജലം സംരക്ഷിക്കുന്നതിലും പ്രകൃതിതന്നെയാണു നമ്മുടെ രക്ഷകൻ. പ്രകൃതിയുടെ ഏറ്റവും പ്രധാനപ്പെട്ടൊരു ജലസംഭരണി മണ്ണു തന്നെ. ആയിരം വർഷമെങ്കിലുമെടുത്താണ് ഒരിഞ്ച് കനത്തിൽ
ഭാരതപ്പുഴയുടെ പേരിൽ അറിയപ്പെടുന്ന ജില്ല, വെള്ളത്തിനു വേണ്ടി സമരം ചെയ്ത് രാജ്യാന്തര വേദികളിൽ ശ്രദ്ധിക്കപ്പെട്ട ജില്ല; ഈ ജലദിനത്തിൽ പാലക്കാട്ടു നിന്നു മൂന്നു കാഴ്ചകൾ. ഇപ്പോഴും കുഴികുത്തി വെള്ളമെടുക്കേണ്ട ആദിവാസികളുണ്ട് പാലക്കാട്ട്. വെള്ളം സൂക്ഷ്മമായി ഉപയോഗിച്ചു ലാഭം കൊയ്യുന്ന കർഷകരുണ്ട്, വാട്ടർ എടിഎം
മീനങ്ങാടി ∙ വേനലിന്റെ കാഠിന്യം ചുട്ടുപൊള്ളിക്കുമ്പോഴും തെളിനീരിന്റെ അക്ഷയപാത്രങ്ങളായി കേണികൾ. ഒരു നാടിന്റെ ജീവനായി ജലസംരക്ഷണത്തിനു പകരം വയ്ക്കാനില്ലാത്ത കാഴ്ചകളും ആശ്വാസത്തിന്റെ നീരുറവകളുമായി ചിലതെല്ലാം ഇന്നും നിലനിൽക്കുന്നു. കേണി എന്നാൽ കിണർ എന്നാണ് അർഥം. പ്രകൃതിയിൽ നിന്നു മുളപൊട്ടിയ
പണ്ട്, നമ്മുടെ നാടിനെയും ജീവിതത്തെയും പരിപോഷിപ്പിച്ച നദികളുടെ ഇന്നത്തെ സ്ഥിതി എന്ത്? നാം നദികളോടു ചെയ്യുന്നതെന്താണ്? അവയ്ക്കു തിരിച്ചുവരാൻ എന്തെങ്കിലും വഴിയുണ്ടോ? ഇന്ന്, ലോകജലദിനത്തിൽ നമുക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം...
പാക്കിസ്ഥാനിൽ കടുത്ത വെള്ളപ്പൊക്കം വ്യാപകനാശം വിതച്ച് ആറുമാസം പിന്നിടവേ ഒരു കോടിയിലധികം ആളുകൾ ശുദ്ധജലത്തിന് സൗകര്യമില്ലാതെ കഴിയുകയാണെന്ന് വെളിപ്പെടുത്തൽ. ലോക ജലദിനത്തോട് അനുബന്ധിച്ച് യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് ഈ പ്രതിസന്ധി
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.