Activate your premium subscription today
Sunday, Mar 30, 2025
ദേശമംഗലം ∙ കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ പാതിരപ്പറമ്പിൽ സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വേലിയിൽനിന്നു ശീമക്കൊന്നയെടുത്ത് അടിച്ചു പരുക്കേൽപ്പിച്ചത്. കയ്യിനും കാലിനും സാരമായി പരുക്കേറ്റ ശാന്തയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ∙ താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.
കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണ് മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് എക്സ് റേ മെഷീനുകൾ കേടായി. കൂടുതൽ പരിശോധനകൾ നടത്തുന്ന ഡിജിറ്റൽ എക്സ് റേ മെഷീനുകളാണ് ഒരേ സമയം പണി മുടക്കിയത്.എക്സ് റേ പരിശോധനകൾ ഭാഗികമായി മാത്രമാണ് ആശുപത്രിയിൽ നടക്കുന്നത്. അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ പരിശോധനകൾ മാത്രമായി സേവനം ചുരുക്കി.
പരിയാരം∙ 8 നിലയുള്ള പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിലെ 6 ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം. രോഗികളും ആശുപത്രിയിലെത്തുന്നവരും ഏറെ ദുരിതത്തിൽ.പഴയ ലിഫ്റ്റ് മാറ്റിയുള്ള നവീകരണപ്രവൃത്തി തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും 2 ലിഫ്റ്റുകളുടെ നിർമാണം മാത്രമാണു പൂർത്തിയായത്. ഇതിൽ പുതിയ
ആലപ്പുഴ∙ ഗുണ്ടകൾ തമ്മിൽ നടുറോഡിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി ബിനുവും ജോൺകുട്ടിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഗുരുതര പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ ചെട്ടികാട് ജംക്ഷനിൽ ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വിശദറിപ്പോർട്ട് അടുത്തയാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസിനു കൈമാറും. കട്ടപ്പന കളിയിക്കൽ വിഷ്ണുവിന്റെയും ആഷയുടെയും മകൾ ഏകപർണിക ചൊവ്വാഴ്ച മരിച്ചതു ചികിത്സപ്പിഴവ് മൂലമാണെന്നാണു പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ മോശമായി പെരുമാറിയെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
കോട്ടയം ∙ മൂന്നാഴ്ച മുൻപുവരെ കളിയും ചിരിയുമായി ഉല്ലസിച്ചുനടന്ന 9–ാം ക്ലാസുകാരി അപൂർവരോഗം പിടിപെട്ടു ഗുരുതരാവസ്ഥയിൽ. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിൽ പുറകുളത്തു വാടകയ്ക്കു താമസിക്കുന്ന സുമേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ ഐശ്വര്യയാണ് അപൂർവരോഗം പിടിപെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. 2 ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്തു പ്ലാസ്മ ചികിത്സ നടത്തണം. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ബാധിക്കുന്ന രോഗമാണിതെന്നു ഡോക്ടർമാർ പറഞ്ഞു.
മലപ്പുറം ∙ പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞടക്കം 7 പേരെ തെരുവ് നായ കടിച്ചു. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയാണു നായ ചാടി കടിച്ചത്. 6 മാസം പ്രായമുള്ള കുട്ടിയെ ഉൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം ∙ മെഡിക്കൽ കോളജ് കാർഡിയോളജി ബ്ലോക്കിനു സമീപം നഴ്സിങ് കോളജിനോടു ചേർന്നാണ് വിദ്യാർഥികൾ ക്രൂരറാഗിങ്ങിനിരയായ ഹോസ്റ്റൽ. വിവിധ വിഭാഗങ്ങൾക്കായാണു കെട്ടിടം അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗം പ്രത്യേകം തിരിച്ച് 10 മുറികളാണ് പുരുഷ നഴ്സിങ് വിദ്യാർഥികൾക്കായി മാറ്റിവച്ചിരിക്കുന്നത്.
Results 1-10 of 673
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.