Activate your premium subscription today
Saturday, Mar 29, 2025
പത്തനംതിട്ട ∙ പൊള്ളുന്ന വെയിൽ, വാടിപ്പോകുന്ന ശരീരം. കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ ഉയർന്ന തോതും സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊട്ടാരക്കരയിൽ ഇന്നലെ യുവി തോത് 10 വരെ ഉയർന്നതോടെ കേരളവും വികിരണ ഭീഷണിയുടെ നിഴലിലായി. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ 9 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.
തിരുവനന്തപുരം ∙ കൊടുംചൂടേറ്റ് സംസ്ഥാനത്തു 2 മരണം കൂടി; കൂടുതൽ സുരക്ഷാ നടപടികളുമായി സർക്കാർ. ഈ മാസം 6 വരെ സംസ്ഥാനത്തെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.
കോട്ടയം∙ ‘എന്തൊരു ചൂട്, വിയർത്തു കുളിച്ചു....’ സംസ്ഥാനത്ത് വേനൽക്കാലം കടുത്തതോടെ സൗഹൃദ സംഭാഷണങ്ങളിലും വീടുകളിലും ഇതു പറയാത്ത മനുഷ്യരില്ല. മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാണ് ഇന്ന് മലയാളി. ഉരുകിയൊലിച്ചുള്ള കാത്തിരിപ്പിൽ വേനൽക്കാലംപിന്നിടാൻ ഇനിയും ഒരു മാസത്തിലേറെയുണ്ടല്ലോ എന്നതാണ് ആശങ്ക.
കണ്ണൂർ∙ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി.രാമചന്ദ്രനാണ് (ദാസൻ -58)സൂര്യാഘാതമേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
വേനൽക്കാലമാകുമ്പോൾ ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ധാരാളം വൈറൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആ സന്ദേശങ്ങൾക്ക് പിന്നിലെ സത്യമെന്താണ്? ചൂട് കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുമെന്ന് നിരവധി സോഷ്യൽ മീഡിയ
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന ചിന്തയുമായി പരക്കം പായുകയാണ് പൊതുജനം. എന്നാല്‍ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ്
കുട, കൈയുറ, മോരുംവെള്ളം, കോട്ടൺ സാരി, സൺഗ്ലാസ്... സംശയിക്കേണ്ട. ഇതൊരു തയാറെടുപ്പാണ്. വേനലിനെ നേരിടാൻ കേരളത്തിലെ ജനങ്ങളുടെ ഒരുക്കങ്ങളാണിവ. കത്തുന്ന സൂര്യൻ, പൊള്ളുന്ന ചൂട്, തീക്കാറ്റ്. വെന്തുരുകുകയാണ് കേരളം. അങ്ങിങ്ങു മഴ പെയ്തെങ്കിലും ചൂടിന്റെ കാഠിന്യം മേലോട്ടു തന്നെ. രാവിലും പകലിലും ഇതു തന്നെ സ്ഥിതി. കിട്ടേണ്ട വേനൽമഴ ഇതുവരെ എത്തിയിട്ടില്ല. ദാഹം മുതൽ സൂര്യാതപം വരെ നീളുന്നു ചൂടിന്റെ പ്രഹരം. വേനൽക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചിക്കൻപോക്സും ചെങ്കണ്ണും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന സമയമാണിത്. ചൂടു കൂടിയതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഇവയ്ക്കുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ ചൂട്? ഈ ചൂടിൽ എങ്ങനെ സ്വയം രക്ഷിക്കാം? ചൂടുകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? വിശദമായറിയാം...
ന്യൂഡൽഹി ∙ രാജ്യത്ത് ഈയാഴ്ച ചൂട് പതിവിലും കൂടുതലാകുമെന്ന പ്രവചനങ്ങൾക്കിടെ, ഉഷ്ണതരംഗത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതു വൻതോതിൽ സൂര്യാഘാതത്തിനും മരണത്തിനുംവരെ കാരണമായേക്കാമെന്നാണ് ആശങ്ക. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പു നൽകി.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽചൂട് അപകടകരമായി കൂടുകയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട്ട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്താനും കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 38 ഡിഗ്രിയിലെത്താനും കോട്ടയത്തും ആലപ്പുഴയിലും 37 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN