Activate your premium subscription today
Saturday, Mar 22, 2025
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. പണം കണ്ടെത്തിയതിന്റെ ചിത്രവും റിപ്പോർട്ടിനൊപ്പമുണ്ട്. സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ വിശദീകരണവും സുപ്രീം കോടതി പുറത്തുവിട്ടു.
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ എന്ന് ഉറപ്പിച്ച് സിബിഐ. അന്വേഷണം പൂർത്തിയാക്കി മുംബൈ കോടതിയിൽ റിപ്പോർട്ട് നൽകി. മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമാബാദ്∙ ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യ
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമനും ഉൾപ്പെട്ടതാണ് മൂന്നംഗ സമിതി. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി യശ്വന്ത് വർമയെ ജോലിയിൽനിന്നു മാറ്റിനിർത്തും. നേരത്തെ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ ആവശ്യപ്പെട്ടു.
കൊച്ചി ∙ വടുതല കോളരിക്കല് ഈനാസി (84) അന്തരിച്ചു. നിരവധി പത്രങ്ങളുടെ തട്ടാഴം ഏജന്റാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടുതല സെന്റ് ആന്റണീസ് പള്ളിയില്. ഭാര്യ: ഫിലോമിന (പിഴല ഈരത്തറ കുടുംബാംഗം). മക്കള്: മരിയ ഗ്രെയ്സീന (വീക്ഷണം, കൊച്ചി), ആന് സിനി, ആന്റണി സനീഷ്. മരുമക്കള്: ആന്റണി ടോണി, സൂരജ് ടി. തോമസ്.
ആലപ്പുഴ∙ കാറ്റിൽ തെങ്ങ് കടപുഴകി ദേഹത്ത് വീണു ഗൃഹനാഥ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനിൽ മല്ലിക(53) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു.
മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ദേശീയ പ്രസ്ഥാനത്തിന്റെ ആവേശം തീവ്രമായ കാലം. ഗാന്ധിജി ഒരു വികാരമായി പടർന്നു കഴിഞ്ഞിരുന്നു. അദ്ദേഹം വൈക്കത്ത് ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ സമയം. തിരുവനന്തപുരം ചാല മാർക്കറ്റിലെ പലചരക്കു കടയിൽ സാധനങ്ങൾ എടുത്തു കൊടുത്തിരുന്ന കറുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന് ഗാന്ധിജിയെ കാണണമെന്നു തോന്നി, അവൻ കാൽനടയായി പുറപ്പെട്ടു. ആ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേക്കായെന്നതു ചരിത്രം. ‘കാമാക്ഷി രാജ്’ എന്ന ആ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.