കുട്ടിക്കളിയല്ല വിദേശവിദ്യാഭ്യാസം; വഴിക്കാട്ടിയായി വിദേശ വിദ്യാഭ്യാസ മഹാസഭ 29നു തുടക്കം

Mail This Article
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും പോയതുകൊണ്ടുമാത്രം ചിലർ ചില കോഴ്സ് തിരഞ്ഞെടുക്കുമ്പോഴാണു പരാജയം സംഭവിക്കുന്നത്. വിദേശരാജ്യത്തേക്കു കുടിയേറാം എന്നതിനപ്പുറം മികച്ച കരിയർ സ്വന്തമാക്കാൻ വിദഗ്ധോപദേശം അനിവാര്യമാണ്. കേട്ടറിഞ്ഞതിനെക്കാൾ നല്ലതല്ലേ നേരിട്ടു വിദഗ്ധരോടു ചോദിച്ചറിയുന്നത്. പതിമൂന്നിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം വിദേശ സർവകലാശാലകളും കോളജുകളും പങ്കെടുക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ നിങ്ങളുടെ തൊട്ടടുത്ത്. മലയാള മനോരമയുടെ സഹകരണത്തോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡാണ് വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്. ആറു ജില്ലകളിലായി ഒരുക്കിയിട്ടുളള വിദേശ വിദ്യാഭ്യാസ മഹാസഭ 29ന് എറണാകുളത്ത് തുടക്കമാകും.

ഓസ്ട്രേലിയ, ജര്‍മനി, കാനഡ, യുകെ, യുഎസ്എ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ എന്നീ പതിമൂന്ന് രാജ്യങ്ങളില്‍നിന്നുള്ള യൂണിവേഴ്സിറ്റികളുടെയും കോളജുകളുടെയും പ്രതിനിധികൾ പങ്കെടുക്കും. അന്‍പതിനായിരത്തില്‍പ്പരം കോഴ്സുകളിൽനിന്നും കരിയർ സാധ്യതയുള്ളതും അഭിരുചിക്കും ബജറ്റിനു അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും വിവിധ സർവകലാശാലകൾ നൽകുന്ന സ്കോളർഷിപ്പുകളെക്കുറിച്ച് നേരിട്ട് അറിയാനും വിദ്യാർഥികൾകളെ സഹായിക്കും. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള വിദഗ്ധോപദേശവും ഒപ്പം അപേക്ഷാഫീസ് ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളുമെല്ലാം വിദേശ വിദ്യാഭ്യാസ മഹാസഭ വേദിയിൽ ഒരുക്കിയിട്ടുണ്ട്. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരുലക്ഷം രൂപയിലേറെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകളും ഉപാധികളോടെ വിദ്യാർഥികൾക്കു ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0484–4150999, 9645222999 എന്നീ നമ്പറുകളില്‍ വിളിക്കാം. www.santamonicaedu.in എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്.
വിദേശപഠന സാധ്യതകൾ വിദഗ്ധരോട് നേരിട്ടു ചോദിക്കാം