Activate your premium subscription today
പി.പി.ദിവ്യ നവീൻ ബാബുവിനോടു ചെയ്തതിനെ പണ്ട് ഉണ്ണിയാർച്ച ചെയ്തതുപോലെയുള്ള സാഹസികതയെന്നു വാഴ്ത്തിയവരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. ധീരപ്രവൃത്തിയായി ശ്ലാഘിച്ച് പല എഴുത്തുകാരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. ബാക്കിയുള്ളവർ തന്ത്രപരമായ മൗനം പാലിച്ചു. പദവിക്കും പുരസ്കാരത്തിനും അംഗീകാരത്തിനുംവേണ്ടി സാംസ്കാരികപ്രവർത്തകർ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരമാണെന്നു മനോരമ ഹോർത്തൂസിനെത്തിയ സി.വി.ബാലകൃഷ്ണൻ പറഞ്ഞു.
കാഞ്ഞങ്ങാട് (കാസർകോട്) ∙ ഒരു സ്വപ്നജീവിയായിരുന്നു ഞാൻ. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്നു പഠിക്കാൻ പോയി രാത്രി പഴയ തറവാടു വീടുകളിൽ കിടന്നുറങ്ങുമ്പോൾ, മരഗോവണിവഴി ഇറങ്ങിവരുന്ന പാദസരശബ്ദം കേൾക്കുന്നുണ്ടോ, പിറ്റേന്ന് അവിടെ വളപ്പൊട്ടുകൾ കിടക്കുന്നുണ്ടോ എന്നൊക്കെ തപ്പിനടന്നയാൾ. അന്ന് എന്നെ ആ
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന് ഇരുള് പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
ദുരൂഹത ചൂഴ്ന്നുനിൽക്കുന്ന ഫാം ഹൗസിലേക്കുള്ള യാത്രയിൽ കഥ തുടങ്ങുന്നു. ഭാര്യ അരുണയ്ക്ക് ഒരു സൂചനയും കൊടുക്കാതെയാണ് യാത്ര. കാരണം, നയിക്കുന്നത് ഒരു സ്ത്രീയാണെന്നതു തന്നെ. കാത്തിരിക്കുന്ന ലോകത്തും രഹസ്യമായി സൂക്ഷിക്കേണ്ട എന്തൊക്കൊയോ ഉണ്ടെന്ന മുൻവിധി വെറുതെയല്ല. വേട്ടപ്പട്ടികളുമായി സഹവസിക്കുന്ന, പെരുമ്പാമ്പിനെ തലയണയാക്കുന്ന, ചിലന്തികൾ കൂട്ടുകാരായുള്ള അരുൾ സ്വാമി. അയാളുടെ അധോലോകം. അതിനെ സംരക്ഷിക്കാൻ നിയമത്തിന്റെ പഴുതുകൾ തേടാനാണ് അഭിഭാഷകന്റെ സഹായം തേടുന്നത്. അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല.
എനിക്കറിയാം അവളുടെ ഹൃദയം എവിടെയാണെന്ന്. അതു പറയുമ്പോൾ കൈമളുടെ മുഖത്ത് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഒരു ജേതാവിനെപ്പോലെയല്ല അയാളതു പറഞ്ഞത്. മുഖം വലിഞ്ഞുമുറുകിയിരുന്നു. അനിശ്ചിതത്വങ്ങളുടെ ഒടുവിൽ അവസാനത്തെ തീരുമാനമെടുത്തെന്നു വിളിച്ചുപറയുന്ന ശരീരഭാഷ. ഒരു വികാരവും സ്പർശിക്കാത്ത നിസ്സംഗനെപ്പോലെ
പാലക്കാട് ∙ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ആട്ടിയകറ്റുന്ന ഭരണാധികാരികളുടെ മാതൃകകൾ ഇന്ത്യയിലും കേരളത്തിലുമുണ്ടെന്നും അവരെ മാധ്യമത്തിന്റേതായിട്ടുള്ള നീതിബോധം പഠിപ്പിക്കേണ്ടത് മാധ്യമരംഗത്തുള്ളവർ തന്നെയാണെന്നും എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ സഞ്ജയ് ചന്ദ്രശേഖർ
മഴക്കാലമായാൽ കണ്ടത്തിൽ വെള്ളം കയറും. പിന്നെ മീൻപിടിത്തമാണു കുട്ടികളുടെ വിനോദം. കയ്ച്ചാൽ മീനാണു കൂടുതലും ലഭിക്കുക. വഴുതി വഴുതി പോകുന്ന വരാലുപോലൊരു മീൻ. വ്യത്യസ്ത മീൻകറികൾ മതിവരുവോളം ആസ്വദിച്ചൊരു ബാല്യമാണ് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണന്റേത്. കടലും പുഴയും ആവോളമുള്ള കണ്ണൂരുകാർക്ക് അത്രമേൽ ആഴമേറിയതാണ്
ഒരു ദിവസം മരയ്ക്കാർ കണ്ടിയിലെ വേശ്യാലയം കാണാൻ കൂടെ പോയപ്പോൾ പൊലീസ് റെയ്ഡിനെത്തി. വേഗം ഓടിക്കോ എന്നു പറഞ്ഞ് അയാൾ സൈക്കിളവിടെയിട്ട് രക്ഷപ്പെട്ടു. വേറെയൊരു വഴിയെ സിവിയും. രാത്രിയിലെപ്പോഴോ ആണ് മുറിയിൽ തിരിച്ചെത്തുന്നത്.
സൗഹൃദം.. സാഹിത്യം.. സിനിമ... ഇതാണ് എഴുത്തുകാരായ സി.വി. ബാലകൃഷ്ണനും എൻ. ശശിധരനും. വടക്കൻ കേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽ നിന്നെത്തി മലയാള സാഹിത്യത്തിലെ മുൻനിരയിൽ സ്ഥാനം കണ്ടെത്തിയ ഇവർക്കിടയിൽ സാഹിത്യവും സിനിമയും സൃഷ്്ടിച്ച വലിയൊരു സൗഹൃദമുണ്ട്. അരനൂറ്റാണ്ട് മുൻപ് കണ്ണൂരിലെ അധ്യാപക പരിശീലന കാലത്തു
റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലു വീണ തട്ടുകൾ കയറി അതിരിലെത്തിയപ്പോൾ, എതിരെ നിന്ന് ആനിയും യോഹന്നാനും വരുന്നതു കണ്ടു. റാഹേൽ പെട്ടെന്ന് കരച്ചിലടക്കി കണ്ണു തുടച്ച് ഒന്നുമേതും സംഭവിക്കാത്തതുപോലെ നടന്നു. പക്ഷേ, നെഞ്ച് നിലവിളിക്കുകതന്നെയായിരുന്നു. ആനി അടുത്തെത്തി അവളോട്,
Results 1-10 of 13