Activate your premium subscription today
ചരിത്രത്തിന്റെ വേദിയിൽ പലപ്പോഴും അരങ്ങേറുന്നത് മനുഷ്യന്റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളാണ്. സൂക്ഷ്മ ജീവികളുടെ നിഗൂഢ പദ്ധതികൾക്കനുസരിച്ചാണോ മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്നു തോന്നുംവിധമാണ് പലപ്പോഴും കാര്യങ്ങൾ. സ്വന്തം ചലന പരിമിതിയെ മറികടന്ന് വൈറസുകളും ബാക്ടീരിയകളും അതിർത്തികൾ
യൂറോപ്പിലെ നഗരങ്ങൾ കൊറോണ വൈറസിന്റെ പിടിയിലായതോടെ ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യുവിന്റെ 1945 ലിറങ്ങിയ നോവലായ ‘ദ് പ്ലേഗി’ന്റെ വിൽപന കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം വായിച്ച ഒരു ലേഖനത്തിൽ പ്ലേഗിന്റെ പുതിയ ഇംഗ്ലിഷ് പരിഭാഷ ഇറങ്ങാനിരിക്കെയാണു കോവിഡ്19 അധിനിവേശം എന്നും സൂചിപ്പിക്കുന്നുണ്ട്. പുതിയ പതിപ്പിന് അവതാരിക എഴുതുന്ന പ്രഫ. ആലിസ് കപ്ലാൻ, മഹാമാരിയുടെ കാലത്ത് കമ്യുവിന്റെ നോവലിനെപ്പറ്റി ഹോങ്കോങ്ങിലെയും വുഹാനിലെയും വരെ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
ആദ്യം അധികാരികളും വ്യാധിയുടെ പേരു പറയാന്‍ വിസമ്മതിച്ചു. അവര്‍ക്ക് പൊതുജനത്തെ ഭയപ്പെടുത്താന്‍ ആഗ്രഹമില്ലായിരുന്നു. പൊതുജനത്തെപ്പോലെ തന്നെ അവര്‍ക്കും തങ്ങള്‍ കാണുന്നതു വിശ്വസിക്കാന്‍ താത്പര്യവുമില്ലായിരുന്നു. കാണുന്നതു വിശ്വസിക്കാനാകുന്നില്ല, കാരണം ചില വിശ്വാസങ്ങൾ നേര്ക്കാഴ്ചകളെപ്പോലും അവിശ്വസനീയമാക്കുന്നു. എന്നാല്‍, പിന്നീട് അധികാരികള്‍ സമ്മതിക്കുന്നു – രോഗലക്ഷണങ്ങള്‍ വസൂരി ബാധയുടേതിന് സമാനമാണ് എന്ന്.
Results 1-3