Activate your premium subscription today
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു.
ഹരാരെ ∙ സിംബാബ്വേയിലെ റെഡ്വിങ് സ്വർണ ഖനി ഇടിഞ്ഞതിനേത്തുടർന്ന്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തലസ്ഥാനമായ ഹരാരെയിൽനിന്ന് 270 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ഖനിയാണിത്. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിന്റെ കാരണം ഭൂചലമാണെന്ന് പ്രാഥമിക വിലയിരുത്തലില് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന് ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്വെയിലെ സ്വർണവും വജ്രവും അപൂര്വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.
ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗണിന്റെ ശേഷിപ്പുകൾവേനലിൽ അണക്കെട്ടിലെ വെള്ളം താഴുമ്പോൾ വർഷാവർഷം തെളിഞ്ഞുവരും .. നഷ്ട സൗഭാഗ്യങ്ങളുടെ ഓർമപ്പെടുത്തലായി തരിയോട് ∙ ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗൺ ജലാശയത്തിലെ ആഴങ്ങളിൽനിന്നു പുനർജനി. എല്ലാ
നിലമ്പൂർ ∙ ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പാെലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ ഇന്നലെ രാവിലെ 9.30ന് സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ പുഴ കുഴിച്ച് ഖനനം നടത്തുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ എല്ലാവരും കടന്നുകളഞ്ഞു. ഖനന
കിൻഷാസ∙ കനത്ത മഴയിൽ തകർന്ന സ്വർണഖനിയിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തെടുക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു മേഖലയിലാണു സംഭവം. മൺകൂനയിൽനിന്നു തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതാണ് വിഡിയോ. തുടർന്ന് ഇവരുടെ ആഹ്ലാദ പ്രകടനങ്ങളും വിഡിയോയിൽനിന്ന് അറിയാം.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ ഒഡീഷയിലെ മൂന്ന് ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തി.ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണശേഖരം കണ്ടെത്തിയതെന്ന് സംസ്ഥാന സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി പ്രഫുല്ല മല്ലിക് പറഞ്ഞു. കിയോഞ്ജറിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിലും മയൂർഭഞ്ചിലെ നാല് സ്ഥലങ്ങളിലും
ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും വലിയ മരതകം. സാംബിയയിൽ നിന്നും കണ്ടെത്തിയ മരതകത്തിന് ഒന്നര കിലോഗ്രാമാണ് (7525 കാരറ്റ്) ഭാരം. സാംബിയയിലെ കോപ്പർ ബെൽറ്റ് പ്രവിശ്യയിലുള്ള കേഗം ഖനിയിൽ നിന്നും കഴിഞ്ഞവർഷം ജൂലൈയിലാണ് മരതകം കണ്ടെത്തിയത്. ഭൗമ ശാസ്ത്രജ്ഞരായ മാനസ് ചാറ്റർജി, റിച്ചാർഡ് കപേറ്റ
Results 1-8