Activate your premium subscription today
Tuesday, Apr 15, 2025
ആലപ്പുഴ∙ തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്.
ആലപ്പുഴ∙ മാന്നാറിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും ഉൾപ്പടെ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കൽ വീട്ടിൽ രതീഷ് ചന്ദ്രൻ (44), കോട്ടയം വെസ്റ്റ് വേളൂർ കരയിൽ വലിയ മുപ്പതിൽ ചിറ വീട്ടിൽ നിഖിൽ വി.കെ (38) , കോട്ടയം വെസ്റ്റ് വേളൂർകരയിൽ കൊച്ചു ചിറയിൽ വീട്ടിൽ മനു .കെ ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടിൽ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലയാത്. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
മാവേലിക്കര ∙ കോൺഗ്രസിലെ നൈനാൻ സി. കുറ്റിശേരി മാവേലിക്കര നഗരസഭ ചെയർമാൻ ആകും. തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് പൂർത്തീകരിച്ചപ്പോൾ നൈനാൻ സി. കുറ്റിശ്ശേരിക്ക് പത്തും ലീല അഭിലാഷ് (സിപിഎം), എച്ച്. മേഘനാഥൻ (ബിജെപി) എന്നിവർക്ക് ഒൻപതും വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് ഘടകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിലെ ബിനു വർഗീസ്
തോമസ് കെ. തോമസ് (ബാബു -77) ഹൂസ്റ്റണിൽ അന്തരിച്ചു.
കുട്ടനാട് ∙ ഷെയ്ക്സ്പിയർ നാടകങ്ങൾ അരങ്ങിലെത്തിച്ചു വിസ്മയം സൃഷ്ടിച്ച ജോസഫുകുഞ്ഞിന്റെ മരണത്തിന്റെ ഞെട്ടലിലാണു ശിഷ്യരും നാട്ടുകാരും സുഹൃത്തുക്കളും. കുട്ടനാടിന്റെ ഷെയ്ക്സ്പിയർ എന്ന് അറിയപ്പെടുന്ന ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ ഊരുക്കരി നൊച്ചുവീട്ടിൽ ജോസഫുകുഞ്ഞാണ് (58) അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്.
ആലപ്പുഴ∙ വീട്ടുജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയിൽനിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മർദിച്ച് അവശയാക്കിയത്.
ആലപ്പുഴ ∙ബസ് യാത്രക്കാരിയുടെ 2000 രൂപ മോഷ്ടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത 2 തമിഴ് സ്ത്രീകളെ യാത്രക്കാർ പൊലീസിൽ ഏൽപിച്ചു. പണം തിരികെ ലഭിച്ചതോടെ യാത്രക്കാരിക്ക് പരാതിയില്ലെന്നു പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. എന്നാൽ സൗത്ത് പൊലീസിന്റെ അന്വേഷണത്തിൽ മാല മോഷ്ടിച്ച സ്ത്രീകൾക്കെതിരെ
ആലപ്പുഴ ∙ജനറൽ ആശുപത്രി ജീവനക്കാരന്റെ സ്കൂട്ടർ ആശുപത്രി വളപ്പിൽ നിന്നു മോഷണം പോയി. കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയിൽ കണ്ടെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. സൗത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആലപ്പുഴ∙പ്രത്യാശയുടെ കുരുത്തോലകളേന്തി വിശുദ്ധ വാരത്തിലേക്കു പ്രവേശിച്ച് ക്രൈസ്തവ സമൂഹം. യേശുവിന്റെ ജറുസലം പ്രവേശനത്തിന്റെ ഓർമ പുതുക്കിയ ഓശാനാത്തിരുനാളിനു പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. ഒലിവു ചില്ലകൾക്കു പകരം കുരുത്തോലകളും പൂക്കളുമായി ദാവീദുപുത്രനു ഓശാനാപാടി വിശ്വാസികൾ
ചേർത്തല ∙നഗരത്തിലെ വ്യാപാരിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 61.40 ലക്ഷം തട്ടിയെടുത്ത കേസിൽ 4 പേർകൂടി അറസ്റ്റിൽ. പ്രധാന പ്രതികളായ 2 നേപ്പാൾ സ്വദേശികളെയും 2 യുപി സ്വദേശികളെയുമാണു വ്യത്യസ്ത പൊലീസ് സംഘം ഡൽഹിയിലും യുപിയിലും എത്തി പിടികൂടിയത്.നേപ്പാൾ മൊറാങ് ജില്ലക്കാരായ പ്രിൻസ്ദേവ്(24), അജിത്ത്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.