Activate your premium subscription today
തെന്മല∙ ഇക്കോ ടൂറിസം മേഖലയിലെ അതീവ സുരക്ഷാ മേഖലയായ കല്ലട പരപ്പാർ അണക്കെട്ടിൽ പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് കല്ലട പദ്ധതി (കെഐപി) സുരക്ഷ സംബന്ധിച്ചു പുതിയ നിർദേശങ്ങൾ ഏർപ്പെടുത്തി. അണക്കെട്ടിൽ പ്രവേശിക്കുന്ന കവാടത്തിൽ സഞ്ചാരികൾ അവരവരുടെ വിവരങ്ങൾ നൽകി ടിക്കറ്റ് എടുത്ത് അകത്തേക്കു കടന്ന ശേഷം തിരികെ ഈ കവാടത്തിലൂടെ പുറത്തേക്കു കടക്കണമെന്നാണ് മുഖ്യനിർദേശം. അണക്കെട്ടിൽ മതിയായ സുരക്ഷ പാലിക്കാതെയാണ് സഞ്ചാരികളെ കടത്തി വിടുന്നതെന്നും പുറത്തേക്കു കടക്കുന്നതിന്റെ വിവരശേഖരണം ഇല്ലെന്നും അടക്കമുള്ള ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കൊല്ലം∙ തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, സജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവിരോധമാണ് സദാചാര ഗുണ്ടായിസത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം.
പൂജ അവധി രണ്ടോ മൂന്നോ ദിവസം കിട്ടുന്നതു പോലെ ഒരു ചെറിയ ‘അവധിക്കാലം’ കയ്യിൽ കിട്ടിയാൽ ഒരു ട്രിപ്പ് പോകാൻ കേരളത്തിൽ ഏതെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്? മൂന്നാർ, വാഗമൺ... എന്നൊക്കെ ലിസ്റ്റിടാൻ വരട്ടെ. ഇത്തവണ യാത്രയൊന്നു മാറ്റിപ്പിടിച്ചാലോ, കൊല്ലം ജില്ലയുടെ അങ്ങേയറ്റത്തെ തെന്മലയിലേക്ക്? എല്ലാ പിരിമുറുക്കങ്ങളും പോയ്മറയാൻ തെന്മലയിലേക്കൊരു ഡ്രൈവ് മതിയെന്നാണ് ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചിട്ടുള്ളവർ പറയുന്നത്. തെന്മല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം എത്തും മുൻപേ കാടിന്റേയും കല്ലടയാറിന്റേയും ഒാളങ്ങൾ മനസ്സിനെ വല്ലാതെ മയക്കും. ഇക്കോ ടൂറിസത്തിലെ വിവിധ ആകർഷണങ്ങൾ ആസ്വദിച്ചു തീർക്കാൻ ഒരു ദിനം തികയുമോ എന്നുതന്നെ സംശയമാണ്. കഴുതുരുട്ടിയും പാലരുവിയും കുറ്റാലവും മാത്രമല്ല, മൂന്നാറിനെ ഓർമിപ്പിക്കുന്ന അമ്പനാട് തേയിലത്തോട്ടവും തെന്മലയുടെ ആകർഷണമാണ്. പ്രകൃതിയിലേക്കിറങ്ങുന്ന യാത്രാനുഭവം കൂടിയാണ് നിങ്ങൾ തേടുന്നതെങ്കിൽ തെന്മല തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട. എന്തെല്ലാമാണ് തെന്മലയിൽ നിങ്ങളെ കാത്തിരിക്കുന്നത്? അവിടേക്ക് എങ്ങനെ എത്താം, എന്തെല്ലാം കഴിക്കാം, താമസസൗകര്യം എവിടെ ലഭിക്കും? യാത്ര വ്യത്യസ്തമാക്കാൻ എന്തെല്ലാം ചെയ്യാനുണ്ട് തെന്മലയിൽ? തെന്മലയിലെ മാത്രമല്ല, അതിർത്തിക്കപ്പുറത്തുള്ള വിശേഷങ്ങളിലേക്ക് കൂടിയാണ് ഈ യാത്ര.
തെന്മല∙ തെന്മല വാലി അമ്പനാട് ടീ ആർ ആൻഡ് ടീ തോട്ടത്തിലെ ബംഗ്ലാവിനു സമീപത്തെ വനത്തിൽ ജോലിക്കിടെ ഫയർ ലൈൻ വാച്ചർക്കു കരടിയുടെ കടിയേറ്റ സംഭവത്തിൽ സ്വകാര്യ ജീപ്പ് സൗകര്യവും ആവശ്യമായ സഹായങ്ങളും വനംവകുപ്പ് നൽകിയിരുന്നതായി വനംവകുപ്പ് പത്തനാപുരം റേഞ്ച് അധികൃതർ അറിയിച്ചു. വനംവകുപ്പിന്റെ വാഹനം സംഭവ സ്ഥലത്ത്
യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എന്നാൽ മനം കുളിർപ്പിക്കുന്ന പ്രകൃതിയുടെ ദൃശ്യവിസ്മയങ്ങളൊരുക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് കൊല്ലം. മഴക്കാലത്തിന്റെ ജാഗ്രതകളൊഴിഞ്ഞാൽ കുടുംബസമേതം കാഴ്ചകൾ തേടിയിറങ്ങാൻ കൊല്ലത്തെ ചില മനം നിറയ്ക്കുന്ന ടൂറിസം സ്പോട്ടുകൾ ഇതാ. തെന്മല ഇന്ത്യയിലെ ആദ്യ
ഒരേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം പോലെ പാറപ്പരപ്പിൽ അവിടവിടെയായി ഗുഹകൾക്കു സമാനമായ ചെറിയ അളകൾ. ഇടിയും മിന്നലും തിരനോട്ടം നടത്തുന്നതുവരെ ഇവ ശാന്തമായി ഉറങ്ങിക്കിടക്കും. പക്ഷേ, ആകാശമിരുണ്ട്
ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ
തെന്മല ∙ പരപ്പാർ അണക്കെട്ടിന്റെ ഭാഗമായ ഒറ്റക്കൽ തടയണയുടെ കാഴ്ചകൾ അതീവ സുന്ദരമാണെങ്കിലും ഈ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ ആശ്രയിക്കുന്ന കാഴ്ചഗോപുരവും പരിസരവും അത്ര സുന്ദരമല്ല. കൈവരികൾ തകർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായ കാഴ്ചഗോപുരവും കവാടങ്ങളും പരിസരങ്ങളും തികച്ചും വൃത്തിഹീനമാണ്.
തെന്മല∙ ട്രെയിനിൽ ഭിന്നശേഷിക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണം കവര്ന്ന സംഭവം നടന്ന് ഒരുവർഷമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാതെ പൊലീസ്. 2022 ഫെബ്രുവരി 7ന് ചെങ്കോട്ട – കൊല്ലം പാസഞ്ചർ ട്രെയിനിൽ തെന്മല രണ്ടാം തുരങ്കത്തില് വച്ച് പകൽ 12.52ന്
തെന്മല ∙ കുറവൻതാവളത്തിൽ തോട്ടം തൊഴിലാളികളെയും വാഹനയാത്രക്കാരെയും കാട്ടാന ഓടിച്ചു. ഇന്നലെ രാവിലെ റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ഓടിച്ചു. ആന പാഞ്ഞടുക്കുന്നതു കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളിയായ അന്നമ്മയുടെ നിലവിളി കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി ആനയെ വനത്തിലേക്ക്
Results 1-10