Activate your premium subscription today
Saturday, Mar 29, 2025
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
പട്ന∙ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. ‘പലായൻ റോക്കോ, നൗക്കരി ദോ’ (കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നൽകുക) എന്ന പേരിൽ കനയ്യ കുമാർ ബിഹാറിലുടനീളം നടത്തിയ യാത്രയ്ക്കിടെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.
പട്ന ∙ ബിഹാറിലെ ഇഫ്താർ രാഷ്ട്രീയത്തിൽ ആർജെഡിക്കു തിരിച്ചടി. ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ ഇഫ്താർ വിരുന്നിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെയും (വിഐപി) നേതാക്കൾ വിട്ടു നിന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളുടെയെല്ലാം പങ്കാളിത്തത്താൽ വിജയമായി.
പട്ന∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യുടെ അനന്തരവന്മാർ തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്കു പരുക്കേറ്റു. നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്റെ മകനായ വിശ്വജിത് യാദവ് ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ ജയ്ജിത്ത് യാദവിനാണ് പരുക്കേറ്റത്.
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഭാംഗ്’ (കഞ്ചാവ് പാനീയം) കഴിച്ചു സഭയിൽ വരുന്നതിനാലാണു സ്ത്രീകളെപ്പറ്റി അശ്ലീലം പറഞ്ഞ് ആംഗ്യങ്ങൾ കാട്ടുന്നതെന്നു ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് റാബ്റി ദേവി. വനിതകളോടു മുഖ്യമന്ത്രി അനാദരവു കാട്ടുന്നുവെന്ന് ആരോപിച്ചു റാബ്റി ദേവിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം
പട്ന ∙ ബിഹാർ മന്ത്രിസഭാ വികസനത്തിൽ ബിജെപി ആധിപത്യം ഉറപ്പിച്ചു. ബിജെപിയുടെ ഏഴു എംഎൽഎമാർ കൂടി മന്ത്രിമാരായതോടെ മന്ത്രിസഭയിൽ ബിജെപി പ്രാതിനിധ്യം 21ആയി ഉയർന്നു. ആകെ മന്ത്രിമാരുടെ എണ്ണം 36 ആയി. മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ മന്ത്രിസഭയിൽ ജെഡിയു അംഗബലം 14 ആണ്. ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒരു മന്ത്രിയും.
പട്ന ∙ ഭാഗൽപുർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഖാന മാല’ അണിയിച്ചു സ്വീകരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ കാർഷികോൽപന്നമായ മഖാന രാജ്യത്തെ വൻ നഗരങ്ങളിലെ പ്രാതൽ വിഭവമായി മാറിയിട്ടുണ്ടെന്നു മോദി പറഞ്ഞു. വർഷത്തിൽ 300 ദിവസമെങ്കിലും താൻ സൂപ്പർ ഫുഡ് ഗണത്തിലുളള മഖാന കഴിക്കാറുണ്ടെന്നും മോദി വെളിപ്പെടുത്തി.
ബിഹാർ ∙ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പട്ന ∙ സോഫ്റ്റ്വെയർ തകരാറു കാരണം ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങി. ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല.
Results 1-10 of 1265
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.