Activate your premium subscription today
വാഷിങ്ടൻ ∙ അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിവരം. അൽ ഖായിദയുടെ കമാൻഡർ സ്ഥാനം ഇയാൾ ഏറ്റെടുത്തതായാണ് റിപ്പോർട്ട്. 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം.
ലഹോർ ∙ ഒസാമ ബിൻ ലാദന്റെ അടുത്ത സഹായി ആയിരുന്ന അൽ ഖായിദ നേതാവ് അമിൻ ഉൽ ഹഖിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധസേന അറിയിച്ചു. പാക്ക് പഞ്ചാബ് പ്രവിശ്യയിൽനിന്നാണു നിന്നാണു പിടികൂടിയത്. യുഎന്നിന്റെ ആഗോള ഭീകരപട്ടികയിലുണ്ടായിരുന്നു.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ ഖ്വയ്ദ ഭീകരവാദ സംഘടനയ്ക്കും അതിന്റെ നേതാവ് ഒസാമ ബിൻ ലാദനോടും പ്രതികാരം ചെയ്യാനുള്ള അമേരിക്കയുടെ ദീർഘകാല ദൗത്യം 2011 മേയ് രണ്ടാം തീയതിയാണ് സഫലമായത്. ലാദനെ കണ്ടെത്താനുള്ള യുഎസിന്റെ പരിശ്രമങ്ങൾ വർഷങ്ങളോളം നീണ്ടു. എന്നാൽ 2007ൽ, ബിൻ
ഭോജ്പുരി ഗായകൻ പ്രദീപ് മൗര്യയുമായി ഒസാമ ബിൻ ലാദന്റെ മകൾ സോയ വിവാഹിതയാകുന്നുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ഫോട്ടോയ്ക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ലോകത്തെ മുഴുവൻ ഇസ്ലാമിന്റെ കാൽച്ചുവട്ടിൽ കൊണ്ടുവരാൻ
സെപ്റ്റംബർ 11. യുഎസിലെ വിഖ്യാതമായ വേൾഡ് ട്രേഡ് സെന്റർ അൽ ഖ്വയ്ദ ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട ദിവസം.യുഎസിനെ ആഴത്തിൽ മുറിവേൽപിച്ച ഒരു സംഭവമായി ഈ ഭീകരാക്രമണം മാറി. ബിൻലാദനെ കണ്ടെത്തുക അല്ലെങ്കിൽ വധിക്കുക എന്നത് യുഎസിന്റെ പ്രധാനലക്ഷ്യമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരച്ചിലുകളിലൊന്നാണ്
ഡാലസ് ∙ ഒസാമ ബിൻ ലാദനെ വെടിവച്ചുകൊന്ന യുഎസ് സൈന്യത്തിന്റെ കമാൻഡോ വിഭാഗമായ സീൽസിലെ അംഗമായിരുന്ന റോബർട്ട് ജെ ഒ'നീൽ യുഎസിലെ ടെക്സസിൽ അറസ്റ്റിൽ. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതുമാണ് ഇയാൾക്കെതിരായ കുറ്റം. അറസ്റ്റിനു പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടിൽ
അല് ഖ്വയ്ദ തലവന് ഒസാമ ബിന് ലാദനെ ഒളിത്താവളത്തിലെത്തി തുരുത്തിയിറക്കാനും ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ബഗ്ദാദിയെ പിടികൂടുന്നതിലും സൈന്യത്തിനെ സഹായമായത് ഒരു പറ്റം നായ്ക്കളായിരുന്നു. എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ
പട്ന∙ രാഹുൽ ഗാന്ധിയെയും ഉസാമ ബിൻ ലാദനെയും താരതമ്യപ്പെടുത്തിയ ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയുടെ പരാമർശം വിവാദമായി. ഉസാമ ബിൻ ലാദനെ പോലെ താടി വളർത്തുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലാകുമെന്ന പ്രതീക്ഷയിലാണെന്നു സമ്രാട്ട് ചൗധരി പറഞ്ഞു. അൻപതു വയസായിട്ടും രാഹുലിനു ചെറിയ
അൽ ഖ്വയ്ദ സ്ഥാപകനും കുപ്രസിദ്ധ ഭീകരനുമായിരുന്ന ഉസാമ ബിൻ ലാദന്റെ അനുചരൻമാർ തന്റെ വളർത്തുനായയിൽ രാസായുധ പ്രയോഗം നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി മകൻ. ലാദന്റെ നാലാമത്തെ മകനായ ഒമർ ബിൻലാദനാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബോബി എന്നു പേരുള്ള ഒരു നായ ഒമറിനുണ്ടായിരുന്നു. ഈ നായയിൽ
സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവൻ. ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തി എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരൻ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നവൻ. അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസിന്റെ വേട്ട ഇനി ഈ കൊടുംഭീകരനെ തേടിയാണ്..
Results 1-10 of 19