Activate your premium subscription today
Friday, Mar 28, 2025
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിൽ ഹനൗവിന്റെ ടെന്റിനുനേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ മറ്റൊരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിർന്ന നേതാക്കളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളിൽ 11 പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
ഗാസ∙ ഇസ്രയേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീൻകാർ. വടക്കൻ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണു നൂറുകണക്കിനു പലസ്തീന്‍കാർ പ്രതിഷേധവുമായെത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീൻ ജനതയുടെ പ്രതിഷേധം.
ഗാസ ∙ ഹമാസുമായി ഇസ്രയേൽ ആരംഭിച്ച യുദ്ധം 18–ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
ഗാസ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്നു പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം സുരക്ഷാ സങ്കേതത്തിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. ഇസ്രയേൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
പാരിസ് ∙ ഗാസയിൽ വെടിനിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. ജനുവരി 19 ലെ വെടിനിർത്തൽ കരാറിനു ശേഷമുള്ള ശാന്തതയെ തകർത്തുകൊണ്ടാണ് പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടക്കുന്നത്.
2023 ഒക്ടോബര്‍ 7 നുണ്ടായ ഹാമാസിന്റെ ഇസ്രയേല്‍ ആക്രമണശേഷം പലസ്തീന് ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തിയതായി വിക്കിപീഡിയ ഫ്രീ എന്‍സൈക്ലോപീഡിയ വെളിപ്പെടുത്തുന്നു
വാഷിങ്ടൻ ∙ ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് രഞ്ജിനി ശ്രീനിവാസൻ എന്ന ഗവേഷക വിദ്യാർഥി സ്വയം നാടുകടന്ന വാർത്തകൾ വന്നു ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ഇന്ത്യക്കാരൻ നാടുകടത്തൽ ഭീഷണി നേരിടുന്നത്.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളിൽ ഇന്നലെ 29 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂം, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പോർവിമാനങ്ങൾ ലഘുലേഖകൾ വിതറി. മധ്യഗാസയിലെ ദേയ്റൽ ബലാഹിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎൻ കേന്ദ്രത്തിലും ബോംബിട്ടു; ഒരാൾ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. കഴിഞ്ഞദിവസത്തെ കൂട്ടക്കുരുതിയിൽ മരണം 436 ആയി. ഇതിൽ 183 പേർ കുട്ടികളാണ്. ആക്രമണം തുടങ്ങിയിട്ടേയുള്ളുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ചർച്ചയുടെ വാതിൽ അടച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് താഹിർ അൽ നോനോ പറഞ്ഞു.
ഗാസ ∙ ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം.
Results 1-10 of 558
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.