Activate your premium subscription today
Sunday, Mar 30, 2025
റിയാദ് ∙ യാത്രയ്ക്കായി ടാക്സിയിൽ കയറുമ്പോൾ ഡ്രൈവർ ഫെയർ മീറ്റർ ഇട്ടിട്ടുണ്ടോയെന്ന് ശ്രദ്ധിക്കാൻ മറക്കേണ്ട. മീറ്റർ ഇടാതെയാണ് വാഹനം ഓടിച്ചതെങ്കിൽ യാത്ര സൗജന്യമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ).
ഈദുൽ-ഫിത്റിന്റെ ആദ്യ ദിവസമായ ഇന്നും (ഞായർ) നാളെയും രാത്രി 9 ന് ആകാശത്ത് വർണ്ണവിസ്മയ കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗം വിവിധ നഗരങ്ങളിൽ നടത്തും.
റിയാദ് ∙ സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് മസ്ജിദുകളും ഈദ് ഗാഹുകളും ഉൾപ്പെടെ 19,000 ഇടങ്ങൾ സജ്ജമാക്കിയതായി ഇസ്ലാമിക്, ദഅ്വ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.
സൽമാൻ രാജാവ് ഈദുൽ ഫിത്ർ പ്രമാണിച്ച് പൗരന്മാർക്കും സൗദി അറേബ്യയിലെ താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കും ഹൃദയംഗമമായ പെരുന്നാൾ ആശംസകൾ നേർന്നു. ശനിയാഴ്ച വൈകിട്ട് നൽകിയ സന്ദേശത്തിൽ രാജ്യത്തിന് ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് സൽമാൻ രാജാവ് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ചു.
റമസാനിൽ മക്കയിലെയും മദീനയിലെയും മൊബൈൽ ഡേറ്റ ഉപയോഗം ആഗോള ശരാശരിയേക്കാൾ കൂടുതൽ. കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മിഷൻ (സിഎസ്ടി) റമസാൻ ദിനങ്ങളിൽ മക്കയിലും മദീനയിലും റെക്കോർഡ് ഡേറ്റ ഉപഭോഗവും മെച്ചപ്പെട്ട മൊബൈൽ നെറ്റ്വർക്ക് പ്രകടനവും പുറത്തുവിട്ടു.
ജിദ്ദ∙ പെരുന്നാൾ ദിവസമായ ഇന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9:00 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും.റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമ്മാമിലെ കടൽത്തീരത്തും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. അബഹയിൽ അൽ-മത്ൽ പാർക്കിലും, തായിഫിൽ അൽ-റദ്ദാഫ്
തലസ്ഥാനത്തുടനീളമുള്ള അഞ്ച് പൊതു പാർക്കുകളിൽ വൈവിധ്യമാർന്ന വിനോദ പരിപാടികളോടെ ഈദുൽ ഫിത്തറിനെ വരവേൽക്കാൻ റിയാദ് മേഖല മുനിസിപ്പാലിറ്റി ഒരുങ്ങുകയാണ്. ഈദ് അവധിക്കാലത്ത് ആഘോഷങ്ങൾക്കും സന്ദർശകർക്കും അനുയോജ്യമായ സ്ഥലങ്ങളാക്കി മാറ്റുന്നതിനായി ഈ പാർക്കുകൾ നവീകരിച്ച് തയാറാക്കിയിട്ടുണ്ട്.
ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് മുനിസിപ്പാലിറ്റി വിവിധ സ്ഥലങ്ങളിൽ "ഈദ് ഹോവർക്രാഫ്റ്റ്" പരിപാടി പ്രഖ്യാപിച്ചു.
ശവ്വാൽ ചന്ദ്രിക ദൃശ്യമാകുന്നതോടെ സൗദി അറേബ്യ ഈദുൽ ഫിത്ർ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും.
ഇന്ത്യൻ സമൂഹത്തിനായി അസീർ മേഖലയിൽ റമസാൻ ഇഫ്താർ വിരുന്ന് ഒരുക്കി. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലയുടെ ഗവർണറുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരിസും ഖാമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും പരിപാടിയിൽ പങ്കെടുത്തു.
Results 1-10 of 4155
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.