ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അബഹ ∙ ഇന്ത്യൻ സമൂഹത്തിനായി അസീർ മേഖലയിൽ റമസാൻ ഇഫ്താർ വിരുന്ന് ഒരുക്കി. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലയുടെ ഗവർണറുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരിസും ഖാമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും പരിപാടിയിൽ പങ്കെടുത്തു.

ദാനധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും അർഥങ്ങൾ ഉൾക്കൊള്ളുന്ന ഈ പുണ്യമാസത്തിൽ, വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അസീർ ഗവർണറേറ്റിന് കീഴിൽ അജവേദ്-3 സംരംഭങ്ങളിൽ റജിസ്റ്റർ ചെയ്തുകൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.

പരമ്പരാഗത ഇന്ത്യൻ, അറബിക് വിഭവങ്ങളോടൊപ്പം ജനപ്രിയ റമസാൻ പാനീയങ്ങളും ഉൾപ്പെടുത്തിയിരുന്ന. സംസ്കാരങ്ങളെ സമന്വയിപ്പിക്കാനും സമൂഹത്തിലെ അംഗങ്ങൾക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് അസീർ മേഖലയിലെ ഇന്ത്യൻ സമൂഹം വർഷം തോറും റമസാൻ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അബഹയിൽ സംഘടിപ്പിച്ച  ഇന്ത്യക്കാരുടെ സാമൂഹ്യ ഇഫ്താറിനെ കുറിച്ച് പ്രാദേശിക അറബ് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു.

indian-community-in-asir-region-celebrates-ramadan-iftar-1
അസീർ മേഖലയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ മേഖലയുടെ ഗവർണറുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരിസും ഖാമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും ഇന്ത്യൻ കമ്യണിറ്റി അംഗങ്ങളോടൊപ്പം.

ഇഫ്താർ വിരുന്നിനു ഒഐസിസി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ജനറൽ സെക്രട്ടറി മനാഫ് പറപ്പിൽ, സൗദി ദേശീയ വൈസ് പ്രസിഡന്റ് പ്രകാശൻ നാദാപുരം, അൻസാരി റഫീക്, മുനീർ കൊടുവള്ളി, പ്രസാദ് നവായിക്കുളം, സിജു ഭാസ്കർ തുടങ്ങിയവർ വിശിഷ്ട അതിഥികളെ സ്വീകരിച്ചു.

indian-community-in-asir-region-celebrates-ramadan-iftar-4

റോയ്മൂത്തേടം, രാധാകൃഷ്ണൻ കോഴിക്കോട്, സുലൈമാൻ, മിഷാൽ ഹാജിയാരകം, റാഷിദ് മഞ്ചേരി, നസീം ബീമാപ്പള്ളി, ബാദുഷ വള്ളക്കടവ്, ഫാരിസ് കോട്ടക്കൽ, സനൽ, ജലീസ്, വിലാസ്, എൽദോ തുടങ്ങിയവർ നേതൃത്വം നൽകി.

indian-community-in-asir-region-celebrates-ramadan-iftar-3

സ്പോൺസർമാർക്കുള്ള പ്രശംസ ഫലകങ്ങൾ അസീർ ഗവർണറേറ്റ് അണ്ടർ സെക്രട്ടറിയും ഖാമിസ് ഗവർണറും ചേർന്ന് സമ്മാനിച്ചു. മുജാൻ പാർക്ക് ഉടമ സാദ് ഹുവൈസി, മാനേജർ മുഹമ്മദ് ഹബ്താർ, അജവേദ് 3 ഡയറക്ടർ ഹുസൈൻ ഹസാനിയ തുടങ്ങിയവരും പൗര പ്രമുഖരും, വിവിധ സർക്കാർ വകുപ്പ് മേധാവികളും മുഖ്യ അതിഥികളായിരുന്നു. അസീറിലെ വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കളും, ഇന്ത്യൻ സമൂഹവും, സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരത്തോളം പേര് പങ്കെടുത്തു.

indian-community-in-asir-region-celebrates-ramadan-iftar-2
English Summary:

Indian Community in Asir Region Celebrates Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com