Activate your premium subscription today
തിരുവനന്തപുരം ∙ കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മിഷൻ തയാറാക്കിയത്.
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റക്കോഴ ആരോപണം അന്വേഷിക്കുന്ന എൻസിപിയുടെ നാലംഗ കമ്മിഷൻ വിവാദത്തിൽ കക്ഷികളായ രണ്ട് എൽഡിഎഫ് എംഎൽഎമാരിൽ നിന്നു വിവരം ശേഖരിക്കാൻ ശ്രമിക്കും. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവരെയാകും പാർട്ടി കമ്മിഷൻ സമീപിക്കുക. എൻസിപി നിയോഗിച്ച ഒരു കമ്മിഷനുമായി സഹകരിക്കണോ എന്ന് ആ പാർട്ടിക്കു പുറത്തുള്ള എംഎൽഎമാർ തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ) കൂറുമാറാൻ 2 എംഎൽഎമാർക്കു തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന വിവരം സംബന്ധിച്ച് എൻസിപി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത് ഒന്നിലേറെത്തവണ. അതു കണക്കിലെടുക്കാതെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻസിപി നേതാക്കൾ എത്തിയപ്പോൾ നേരത്തേ പറഞ്ഞത് ഗൗരവത്തിലെടുത്തില്ലെന്ന നീരസം പിണറായി അവരോടു പ്രകടിപ്പിച്ചു.
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ പക്ഷം) കൂറുമാറാൻ 50 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളോടു ചോദിച്ചിരുന്നതായി എംഎൽഎമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) കോവൂർ കുഞ്ഞുമോനും (ആർഎസ്പി –ലെനിനിസ്റ്റ്) സ്ഥിരീകരിച്ചു.
തിരുവനന്തപുരം ∙ 2 എംഎൽഎമാർക്കു പാർട്ടി മാറാൻ തോമസ് കെ.തോമസ് എംഎൽഎ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആക്ഷേപം. കൂറുമാറ്റ നിരോധനനിയമം നിലവിലുള്ളപ്പോൾ ഇതു സാധ്യമോ?
തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. കൂറുമാറ്റത്തിനു കോഴ എന്നതു സംബന്ധിച്ച് ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയ്ക്ക് ആധാരമായ കാര്യത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ഉപതിരഞ്ഞെടുപ്പു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദമായി കത്തിപ്പടരുകയാണ് കൂറുമാറ്റത്തിനുള്ള നൂറുകോടി വാഗ്ദാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായ ‘കൂറുമാറ്റത്തിനു കോഴ’യെന്ന വിവാദമാണ് കേരളത്തില്‍ എല്‍ഡിഎഫിനുള്ളിൽ പുകയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിയമസഭാ സമ്മേളനകാലത്തു നടന്നുവെന്നു പറയപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയത്. മുഖ്യമന്ത്രി വിളിപ്പിച്ചപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു കൈമാറിയെന്നു പറയുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാവരോടുമായി പ്രതികരിക്കാമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി. തോമസ് കെ. തോമസാകട്ടെ വാർത്താ സമ്മേളനം വിളിച്ച് എല്ലാം നിഷേധിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. യഥാർഥത്തിൽ എന്താണ് ഈ കോഴവിവാദം? എന്തുകൊണ്ടാണ് നിലവിൽ ഇത്തരമൊരു വിവാദം ഉയർന്നുവന്നത്? ആരെയെല്ലാമാണ് വിവാദം യഥാർഥത്തിൽ ലക്ഷ്യമിടുന്നത്?
തിരുവനന്തപുരം ∙ എല്‍ഡിഎഫിലെ എംഎല്‍എമാരുമായി എന്‍സിപി അജിത് പവാര്‍ പക്ഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി. കോവൂര്‍ കുഞ്ഞുമോനെ ഇന്നേവരെ നേരിട്ടു കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ഒരു വിവാഹച്ചടങ്ങില്‍ വച്ച് ആന്റണി രാജുവിനെ ഒരുവട്ടം കണ്ടിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
തിരുവനന്തപുരം ∙ എൻസിപി (ശരദ് പവാർ) എംഎൽഎ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണം. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.
ന്യൂഡൽഹി∙ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീം കോടതി. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. ഹർജികൾ വിധി പറയാനായി മാറ്റിയിട്ടുണ്ട്.
Results 1-10 of 414