Activate your premium subscription today
ടെൽ അവീവ്∙ സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെ ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. ഗോലാൻ കുന്നിൽ നിലവിലുള്ള ഇസ്രയേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണു നീക്കം. അസദിന്റെ വീഴ്ചയോടെ സിറിയയുമായുള്ള ഇസ്രയേലിന്റെ അതിർത്തിയിൽ പുതിയ സൈനിക മുന്നണി ശക്തിപ്രാപിച്ച സാഹചര്യത്തിലാണു തീരുമാനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ജറുസലം ∙ ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും. അതിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ജറുസലം ∙ ഗാസയിൽ യുദ്ധം ചെയ്യുന്ന, യുദ്ധക്കുറ്റത്തിന് രാജ്യാന്തര നീതിന്യായക്കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ന് അഴിമതിക്കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെടും. ഇതാദ്യമായാണ് ഇസ്രയേലിൽ പ്രധാനമന്ത്രി സാക്ഷിയായി കോടതികയറുന്നത്. സുരക്ഷാ കാരണങ്ങളാൽ ടെൽ അവീവിലെ ഭൂഗർഭ അറയിലാണ് കോടതി നടപടി.
ജറുസലം ∙ ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇസ്രയേൽ അവസരമൊരുക്കണമെന്ന് ജി7 വിദേശകാര്യമന്ത്രിമാരുടെ ഇറ്റലിയിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. എന്നാൽ, അതിക്രമങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുന്നതിനെപ്പറ്റി ജി7 പ്രസ്താവനയിൽ പരാമർശമില്ല. വിഷയത്തിൽ വികസിത രാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാകാതിരുന്നതുമൂലമാണിത്. അതേസമയം, തെക്കൻ ഇസ്രയേലിൽ 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ കടന്നാക്രമണം തടയാൻ കഴിയാത്തതിന് ഉത്തരവാദി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെ ഭരണനേതൃത്വമാണെന്ന് സ്വതന്ത്ര അന്വേഷണ കമ്മിഷൻ കുറ്റപ്പെടുത്തി.
ജറുസലം ∙ ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേൽ പിൻവലിക്കും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.
ടെഹ്റാൻ∙ അറസ്റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം.‘‘അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതു പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം.’’– ഇറാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഖമനയി പറഞ്ഞു.
ജറുസലം ∙ യുഎഇയിൽ കാണാതായ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. യുഎഇയിലെ ജൂതസഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായ
ഒട്ടാവ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘ ഒരു ഇസ്രയേൽ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങൾ സമ്മർദത്തിനു വഴങ്ങില്ല’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ലണ്ടൻ∙ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാൻഡർക്കും അറസ്റ്റ് വാറണ്ട് അയച്ചു. ഇസ്രയേലിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യോവ് ഗാലന്റ് എന്നിവർക്കു വാറണ്ട് അയച്ചത്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനും വാറണ്ട് അയച്ചു.
Results 1-10 of 162