Activate your premium subscription today
കൊച്ചി ∙ അഖില ഭാരത അയ്യപ്പ സേവാ സംഘത്തന്റെ ഉടമസ്ഥതയിൽ പമ്പയിലുള്ള കെട്ടിടം മണ്ഡല മകരവിളക്ക് സമയത്ത് തീർഥാടകർക്ക് സൗകര്യമൊരുക്കാനായി ദേവസ്വം ബോർഡിനു കൈമാറണമെന്ന് ഹൈക്കോടതി. നേരത്തെ ശബരിമല സന്നിധാനത്തുള്ള തങ്ങളുടെ കെട്ടിടം മണ്ഡല മകരവിളക്ക് കാലത്ത് കൈമാറാമെന്ന് അയ്യപ്പ സേവാ സംഘം അറിയിച്ചിരുന്നു. സമാനമായ രീതിയിൽ ഇന്നു തന്നെ പമ്പയിലേയും കെട്ടിടം കൈമാറാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ നിർദേശം. ഇന്ന് തന്നെ കെട്ടിടത്തിന്റെ താക്കോൽ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറുമെന്ന് അയ്യപ്പ സേവാ സംഘം അറിയിച്ചിട്ടുണ്ട്.
ശബരിമല∙ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നും ബൃഹത്തായ സജ്ജീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് . പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിൽ എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഫസ്റ്റ് കം ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് അവിടെ പാർക്കിങ്ങിനുള്ള സൗകര്യം നൽകും.
ശബരിമല ∙ സ്വാമിഭക്തർക്ക് ദർശനത്തിന്റെ പുണ്യനാളുകൾ സമ്മാനിച്ച് മണ്ഡലകാല തീർഥാടനത്തിന് ഇന്നു വൈകിട്ട് 5ന് നട തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. ഭക്തർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കും.
കൊച്ചി∙ മണ്ഡല മകരവിളക്ക് ഉത്സവകാലത്തു ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്നു തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയും ഹൈക്കോടതിയിൽ അറിയിച്ചു. ഇടത്താവളങ്ങളിൽ ഉൾപ്പെടെ വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ശബരിമല സ്പെഷൽ കമ്മിഷണറും റിപ്പോർട്ട് നൽകി.
തിരുവനന്തപുരം ∙ മണ്ഡല–മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനത്തിനു സ്പോട് ബുക്കിങ് വേണ്ടെന്നും ഓൺലൈൻ ബുക്കിങ് മതിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർക്കാകും വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഇവരെ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടൂ. 3 മാസം മുൻപേ ബുക്കിങ് തുടങ്ങും. അതേസമയം, മാസപൂജയ്ക്കു നട തുറക്കുമ്പോൾ വെർച്വൽ ക്യൂവിനൊപ്പം സ്പോട് ബുക്കിങ്ങും തുടരും.
പത്തനംതിട്ട∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല. പ്രതിദിന ഓൺലൈൻ ബുക്കിങ് 80,000ത്തിൽ നിർത്തും. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ
എരുമേലി ∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലം പരിസമാപ്തി എത്തുന്നതിന്റെ ആശ്വാസത്തിലാണു പൊലീസും മോട്ടർവാഹന വകുപ്പും. മണ്ഡല കാലത്ത് ഉണ്ടായ സംഘർഷങ്ങളും പ്രശ്നങ്ങളും മകരവിളക്ക് കാലത്ത് ഉണ്ടായില്ല എന്നതു പൊലീസിന് സംതൃപ്തി പകരുന്നു. മകരവിളക്ക് ദിവസം രാത്രി തിരിച്ചുവരുന്ന വാഹനങ്ങൾ
ചെങ്ങന്നൂർ ∙ ശബരിമലയിൽ മകരവിളക്ക് കണ്ടു തൊഴുതു മടങ്ങിയ തീർഥാടകരെ വരവേറ്റ് ചെങ്ങന്നൂർ. ശബരിമലയുടെ കവാടമായ നഗരത്തിൽ നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തീർഥാടകർക്കായി വിപുലമായ സേവന സൗകര്യങ്ങൾ ഒരുക്കിയിരുന്നു.നഗരസഭയുടെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ഉണ്ണിയപ്പവും വിതരണം ചെയ്തു.നഗരസഭ ഓഫിസിനു
ശബരിമല ∙ മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ കർപ്പൂര ദീപപ്രഭയായിരുന്നു. ശരണം വിളികളുടെ അലയാഴിക്കൊപ്പം ഉയർന്ന തൊഴുകൈകൾ സന്നിധാനത്തും പൂങ്കാവനത്തിലും കോട്ട തീർത്തു. തിരുവാഭരണം ചാർത്തി മകര സംക്രമ സന്ധ്യയിൽ ദീപാരാധന നടന്നപ്പോൾ എല്ലാവരും തൊഴുകയ്യോടെ പ്രാർഥനയിലായിരുന്നു. താഴെ
പുല്ലുമേട് (ഇടുക്കി) ∙ മകരസംക്രമസന്ധ്യയിൽ മഞ്ഞിന്റെ മൂടുപടത്തിലും ജ്യോതി തെളിഞ്ഞു. പുല്ലുമേട്ടിലെ ഉപ്പുപ്പാറയിലും സമീപമലയിലും എത്തിയ അയ്യപ്പഭക്തർക്ക് ദർശനസായൂജ്യമായി മകരജ്യോതി തെളിഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലേക്ക് അയ്യപ്പഭക്തരുടെ ഒഴുക്കായിരുന്നു. പുല്ലുമേടിനു പുറമേ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരജ്യോതി കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടി. കോഴിക്കാനത്തുനിന്നും സത്രത്തിൽനിന്നും കാൽനടയായാണു ഭക്തരെത്തിയത്. മൊട്ടക്കുന്നുകളുടെയും പാറക്കെട്ടുകളുടെയും മുകളിൽ അവർ സ്ഥാനംപിടിച്ചു. ഭക്തരുടെ സംരക്ഷണത്തിനായി പൊലീസ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാവേലികൾ ഒരുക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 6,598 പേരാണു പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തിയത്.
Results 1-10 of 83