Activate your premium subscription today
Sunday, Mar 30, 2025
പത്തനംതിട്ട∙ നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു.
ശബരിമല ∙ പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ
ശബരിമല ∙ ഭക്തിയുടെ ഇരുമുടിക്കെട്ടുമായി 9 വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ മോഹൻലാൽ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുൻപാണു പതിനെട്ടാംപടി കയറിയത്. സോപാനത്തെത്തി ദർശനം നടത്തിയ ശേഷം ദേവസ്വം ഓഫിസിലെത്തി നെയ്ത്തേങ്ങ അഭിഷേകത്തിനായി
ശബരിമല ∙തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയിൽ ശ്രീകോവിലിൽ എത്തിച്ചു. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മീനമാസ പൂജ
ശബരിമല ∙ പുതിയ ദർശനരീതി പരീക്ഷിച്ചപ്പോൾ തീർഥാടകരുടെ കാത്തുനിൽപ് നീണ്ടു. ഇന്നലെ വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ ക്യു ഇല്ലാത്തപ്പോഴും കൊടിമരച്ചുവട്ടിലും മേൽപാലത്തിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. സോപാനത്തെ തിക്കുംതിരക്കും കുറയ്ക്കാൻ, ഇരുമുടിക്കെട്ട് ഇല്ലാതെ വടക്കേനട വഴി വന്നവരെ തടഞ്ഞു
ശബരിമല ∙ കൂടുതൽ സമയം അയ്യപ്പനെ കാണാൻ കഴിഞ്ഞെന്നു തീർഥാടകർക്ക് സംതൃപ്തി, പുതിയ രീതി വിജയമെന്ന് ദേവസ്വം ബോർഡ്, പഠിക്കുമെന്ന് പൊലീസും. ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ ദർശനരീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇങ്ങനെ. പുതിയ രീതിയിൽ വിജയവും പരാജയവും ഉണ്ടെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. തിരക്കു കൂടിയാൽ സന്നിധാനത്ത് പുതിയ രീതി ഉൾപ്പെടുന്ന ‘ഹൈബ്രിഡ്’ രീതി പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ദർശന രീതി എങ്ങനെ?. തീർഥാടകർ, ദേവസ്വം ബോർഡ് അധികൃതർ, പൊലീസ്, എന്നിവരുടെ വിലയിരുത്തലുകൾ നോക്കാം.
ശബരിമല ∙ വെർച്വൽ ക്യു ബുക്കിങ്ങിന് 5 രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചതു ശബരിമല സഹായനിധിയിലേക്കു തുക കണ്ടെത്താനാണെന്ന വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതിയുടെ 2011ലെ നിർദേശപ്രകാരമാണു സഹായനിധി തുടങ്ങുന്നത്. 2017ൽ പദ്ധതി തുടങ്ങേണ്ടതായിരുന്നെങ്കിലും ഫയൽ കാണാതായതിനാൽ വൈകി. പിന്നീടു
പത്തനംതിട്ട∙ മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. നട തുറക്കുന്നതിന് മുൻപ്
തിരുവനന്തപുരം ∙ ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം പ്രവർത്തന സജ്ജമായി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നത് മുതൽ ട്രയൽ ആരംഭിക്കും. ഫ്ലൈ ഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് വരെയാണ് ഭക്തന് ദർശനം ലഭിച്ചിരുന്നെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യം കൈവരും.
തിരുവനന്തപുരം ∙ മീനമാസ പൂജകൾക്കായി ശബരിമല നട നാളെ (ശനി) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും.
Results 1-10 of 681
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.