Activate your premium subscription today
മഡ്രിഡ്∙ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റിയുടെ കരുത്തിൽ യുവേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്പെയിൻ. ആവേശകരമായ മത്സരത്തിൽ 3–2നാണ് സ്പെയിനിന്റെ വിജയം. മറ്റൊരു മത്സരത്തിൽ കരുത്തരായ പോർച്ചുഗലും ക്രൊയേഷ്യയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി
ലണ്ടൻ ∙ യുവേഫ നേഷൻസ് ലിഗ് ഫുട്ബോളിൽ പോളണ്ടിന് തകർത്ത് പോർച്ചുഗൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനു വേണ്ടി 26–ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ റൊണാൾഡ് 37 ാം മിനിറ്റിൽ ലീഡ് ഉയർത്തി. 78ാം മിനിറ്റിൽ പോളണ്ടിന്റെ പ്യോട്ടാ സെലെൻസ്കി ഗോൾ മടക്കി.
യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയോടു സമനില വഴങ്ങി ക്രൊയേഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് മുഖം പൊത്തി നിന്നു. കണ്ണീരിന്റെ വക്കിൽ ഈ വെറ്ററൻ താരം ആലോചിച്ചിട്ടുണ്ടാവുക ഒട്ടേറെ അവസരങ്ങളും ഉറച്ച ഷോട്ടുകളുമുണ്ടായിട്ടും വിജയഗോൾ വീഴാതെ എല്ലാം അവസാനിച്ചല്ലോ എന്നാകും. സത്യമാണ്. ഈ യൂറോ കപ്പിൽ മറ്റു ടീമുകളെക്കാൾ ഗോൾ സാധ്യതയുള്ള ഷോട്ടുകൾ പായിച്ചതു ക്രൊയേഷ്യയാണ്.
ലൈപ്സീഗ് ∙ റെഡ്ബുൾ അരീനയിലെ ക്രൊയേഷ്യൻ ആരാധകരുടെ ഹൃദയം തകർത്താണു 98–ാം മിനിറ്റിൽ ഇറ്റലിയുടെ ആ ഗോൾ പതിച്ചത്. പ്രീ ക്വാർട്ടർ സ്വപ്നം കണ്ട് അതുവരെ മുന്നിട്ടു നിന്ന ക്രൊയേഷ്യയും ആരാധകരും അതോടെ തലയിൽ കൈവച്ചു നിരാശരായി. യൂറോ കപ്പ് ബി ഗ്രൂപ്പിൽ അവസാന നിമിഷം ഇറ്റലിയോടു സമനില (1–1) വഴങ്ങിയ ക്രൊയേഷ്യ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.
ഹാംബര്‍ഗ്∙ യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മർദത്തിലാക്കി മത്സരത്തിൽ നിറഞ്ഞുനിന്നത് അൽബേനിയയാണ്. സെൽഫ് ഗോളുൾപ്പെടെ രണ്ടു ഗോളുകൾ സ്വന്തം വലയിലേക്ക് എത്തിയതോടെ അൽബേനിയ പ്രതിരോധത്തിലായി.
വിരമിക്കലിന്റെ പടിവാതിക്കലെത്തിയ വെറ്ററൻസ് അടങ്ങുന്ന ‘ഗോൾഡൻ ജനറേഷനുമായി’ ക്രൊയേഷ്യ. 18 പോലും തികയാത്ത സ്കൂൾ ബോയ് അടക്കമുള്ള ‘ന്യു ജനറേഷനുമായി’ സ്പെയിൻ. ഈ അന്തരത്തിലും ഇരു ടീമുകളുടെയും ശരാശരി പ്രായം 27! വെറ്ററൻസിന്റെ പരിചയസമ്പത്തോ യുവാക്കളുടെ പുതുവീര്യമോ വിജയിക്കുക?
റോട്ടർഡാം∙ പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിനിന് യുവേഫ നേഷൻസ് ലീഗ് കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 5–4നാണ് സ്പെയിനിന്റെ ഷൂട്ടൗട്ട് വിജയം. പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ താരം ബ്രൂണോ പെട്കോവിച്ചിന്റെ ഷോട്ട്
റോട്ടർഡാം ∙ ഒറ്റയ്ക്കും തെറ്റയ്ക്കുമായി നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളെല്ലാം ഒന്നിച്ചു ചേർത്താണ് നേഷൻസ് ലീഗിന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രൂപം നൽകിയത്. അതെത്ര നന്നായി എന്ന് അവർക്കിപ്പോൾ തോന്നുന്നുണ്ടാകും. യൂറോ കപ്പ് കഴിഞ്ഞാൽ വൻകരയിൽ ടീമുകൾ വിലമതിക്കുന്ന ഒരു കിരീടമായി മാറിയിരിക്കുന്നു നേഷൻസ് ലീഗ്. ടൂർണമെന്റിന്റെ മൂന്നാം പതിപ്പിൽ ഇന്നു ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോൾ ക്രൊയേഷ്യയുടെയും സ്പെയിനിന്റെയും ലക്ഷ്യം ഇവിടെ കിരീടം നേടി അടുത്ത വർഷത്തെ യൂറോ കപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങുക എന്നതു തന്നെ. റോട്ടർഡാമിലെ ഫെയനൂർദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15നാണ് കിക്കോഫ്. സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം. ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ വെറ്ററൻ താരങ്ങളുടെ പരിചയസമ്പത്തിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷയെങ്കിൽ ഗാവി, റോഡ്രി തുടങ്ങിയ യുവതാരങ്ങളാണ് സ്പെയിനിന്റെ ഊർജം.
റോട്ടർഡാം (നെതർലൻഡ്സ്) ∙ ക്രൊയേഷ്യയുടെ നല്ലകാലം അവസാനിച്ചിട്ടില്ല; ലൂക്ക മോഡ്രിച്ചിന്റെയും. മുപ്പത്തിയേഴുകാരൻ മോഡ്രിച്ച് മുന്നിൽ നിന്നു നയിച്ചപ്പോൾ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിൽ നെതർലൻഡ്സിനെതിരെ ക്രൊയേഷ്യയ്ക്ക് ആവേശജയം (4–2). എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ക്രൊയേഷ്യയുടെ അവസാന ഗോൾ നേടിയത് ക്യാപ്റ്റൻ മോഡ്രിച്ച് തന്നെ. സ്പെയിൻ–ഇറ്റലി രണ്ടാം സെമിഫൈനൽ വിജയികളെ ഞായറാഴ്ച ഫൈനലിൽ ക്രൊയേഷ്യ നേരിടും. ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും പായിക്കാതിരുന്ന ക്രൊയേഷ്യ ഹാഫ്ടൈമിനു ശേഷമാണ് ഉജ്വലമായി തിരിച്ചു വന്നത്. 34–ാം മിനിറ്റിൽ ഡൊനിൽ മാലന്റെ ഗോളിൽ മുന്നിലെത്തിയ ഡച്ചുകാർക്കു കാലിടറിത്തുടങ്ങിയത് 55–ാം മിനിറ്റിലാണ്. മോഡ്രിച്ചിനെ കോഡി ഗാക്പോ ബോക്സിൽ ഫൗൾ ചെയ്തതിന് ക്രൊയേഷ്യയ്ക്കു പെനൽറ്റി.
റോട്ടർഡാം (നെതർലൻഡ്സ്) ∙ രാജ്യാന്തര ഫുട്ബോളിൽ സമീപകാലത്ത് ക്രൊയേഷ്യയെപ്പോലെ സ്ഥിരത കാണിച്ച അധികം ടീമുകളില്ല. 2018 റഷ്യൻ ലോകകപ്പിന്റെ ഫൈനൽ കളിച്ച അവർ 2022 ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലുമെത്തി. വെറും 40 ലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് അതൊരു വലിയ നേട്ടം തന്നെ എന്നു കരുതുന്നവരുണ്ടാകാം. എന്നാൽ, ലോകമെങ്ങുമുള്ള ക്രൊയേഷ്യൻ ആരാധകർ അങ്ങനെ തൃപ്തിപ്പെടുന്നവരല്ല. കളിമികവിന്റെ ഉജ്വലമായ ഈ പതിറ്റാണ്ടിനു തിളക്കമായി അവർക്കൊരു കിരീടം വേണം. ഒരിക്കൽ കൂടി അവസരം ക്രൊയേഷ്യയുടെ മുന്നിൽ വന്നു നിൽക്കുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഒന്നാം സെമിഫൈനലിൽ റോട്ടർഡാമിലെ ഫെയനൂർദ് സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ക്രൊയേഷ്യയുടെ എതിരാളികൾ ആതിഥേയരായ നെതർലൻഡ്സ്. മോഹഭംഗങ്ങളുടെ കാര്യത്തിൽ ക്രോട്ടുകളുടെ മുൻഗാമികളാണ് ഡച്ചുകാർ. മൂന്നു ലോകകപ്പ് ഫൈനലുകളിലാണ് (1974, 1978, 2010) അവർ തോറ്റു പോയത്. നേഷൻസ് ലീഗിൽ തന്നെ 2019ൽ ഫൈനലിൽ വീണു. 1988ൽ നേടിയ യൂറോ ചാംപ്യൻഷിപ് മാത്രമാണ് അവരുടെ ട്രോഫി ഷെൽഫിലെ സ്വർണത്തിളക്കം. ഇന്ത്യൻ സമയം രാത്രി 12.15നാണ് ഇന്നു കിക്കോഫ്.
Results 1-10 of 46