Activate your premium subscription today
Sunday, Mar 30, 2025
പാരിസ്∙ പിന്നിൽനിന്നും തിരിച്ചടിച്ച് ഫ്രാൻസും പോർച്ചുഗലും, ആദ്യപാദത്തിലെ സമനിലയ്ക്കു പിന്നാലെ രണ്ടാം പാദത്തിലും ‘സമനില തെറ്റാതെ’ സ്പെയിൻ, ആദ്യപാദത്തിലെ മുൻതൂക്കം രണ്ടാംപാദത്തിലും നിലനിർത്തി ജർമനി... ആവേശം കാൽപ്പന്തുപോലെ വാനോളമുയർന്ന തകർപ്പൻ പോരാട്ടങ്ങൾക്കൊടുവിൽ യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ ലൈനപ്പായി.
റോം∙ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ട പോരാട്ടങ്ങളിൽ ഫ്രാൻസിനും പോർച്ചുഗലിനും ഇറ്റലിക്കും തോൽവി. ഫ്രാൻസിനെ ക്രൊയേഷ്യയും (2–0), പോർച്ചുഗലിനെ ഡെൻമാർക്കും (1–0), ഇറ്റലിയെ ജർമനിയും (2–1) തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്ര്യൻ എറിക്സൻ പെനൽറ്റി പാഴാക്കിയ മത്സരത്തിലാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ
ബുഡാപെസ്റ്റ്∙ യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ച് ഇസ്രയേൽ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രയേൽ ബെൽജിയത്തെ വീഴ്ത്തിയത്. അതേസമയം, യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടറിൽ ഇടം ലഭിക്കാതെ പുറത്താകുന്നതിൽനിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ ഈ അട്ടിമറി വിജയത്തിനും
ലിയോൺ∙ യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ഇറ്റലിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തിനെതിരെ ഫ്രാൻസിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്. താരതമ്യേന ദുർബലരായ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
പാരിസ്∙ 12–ാം സെക്കൻഡിൽത്തന്നെ വലതുളച്ച ഫ്രാൻസിന്റെ ആവേശത്തിന് കത്രികപ്പൂട്ടിട്ട്, യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് സർപ്രൈസ് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റലി ഫ്രാൻസിനെ വീഴ്ത്തിയത്. മത്സരം ആരംഭിച്ച് 12–ാം സെക്കൻഡിൽത്തന്നെ ബ്രാഡ്ലി ബാർകോളയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെ,
പാരിസ്∙ യൂറോ കപ്പിനു പിന്നാലെ ഒളിംപിക് സ്വർണ മെഡലും നേടി ഫുട്ബോളിഴഎ സ്പാനിഷ് വസന്തം തുടരുന്നു. പാരിസ് ഒളിംപിക്സിലെ ഫൈനലിൽ എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.
പാരിസ് ∙ കലഹവും കയ്യാങ്കളിയും നിറഞ്ഞ മത്സരത്തിൽ അർജന്റീനയെ 1–0നു വീഴ്ത്തി ഫ്രാൻസ് ഒളിംപിക് പുരുഷ ഫുട്ബോൾ സെമിയിൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഴാങ് ഫിലിപ്പെ മറ്റേറ്റയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. രണ്ടാം സെമിയിൽ ഈജിപ്താണ് ഫ്രാൻസിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടറിൽ പാരഗ്വായെ 5–4നു മറികടന്നാണ് ഈജിപ്ത് സെമിയിലെത്തിയത്.
പാരിസ് ∙ കോപ്പ അമേരിക്ക ജേതാക്കളായതിനു പിന്നാലെ അർജന്റീന താരങ്ങൾ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ ഫിഫയ്ക്കു പരാതി നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ. വിജയാഘോഷത്തിനിടെയാണ് താരങ്ങളിൽ ചിലർ ഫ്രാൻസ് ടീമിലെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചത്.
മയാമി∙ കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെ വംശീയ വിദ്വേഷം നിറഞ്ഞ ചാന്റ് ആലപിച്ചു വിവാദത്തിലായി അർജന്റീന താരങ്ങൾ. അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ പരാമർശങ്ങളുള്ള ചാന്റുകളുള്ളത്.
ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണ്! സെമിയിൽ ഫ്രാൻസിനെതിരെ നേടിയ 2–1 വിജയത്തോടെ സ്പെയിനിന്റെ യുവനിര ഇക്കാര്യത്തിനൊരു അടിവരകൂടി ഇട്ടിരിക്കുന്നു. അലിയാൻസ് അരീന സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ, സ്പെയിൻ 2–1നു ഫ്രാൻസിനെ തോൽപിച്ചു. ലമീൻ യമാൽ, ഡാനി ഒൽമോ എന്നിവർ സ്പെയിനായി ഗോൾ നേടിയപ്പോൾ ഫ്രാൻസിന്റെ ഏകഗോൾ കോളോ മുവാനി വക.
Results 1-10 of 130
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.