Activate your premium subscription today
Wednesday, Mar 26, 2025
ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ലോഗോയിലുണ്ടായിരുന്ന നീലക്കിളിയെ ഓർമയില്ലേ? ആ നീലക്കിളിക്ക് പാറിനടക്കാനൊരു നീലാകാശം കൂടിയുണ്ടായിരുന്നു–‘ബ്ലൂസ്കൈ’! ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ‘ബ്ലൂസ്കൈ’. സോഷ്യൽ മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കെൽപ്പുണ്ടായിരുന്ന കണ്ടുപിടിത്തം. പക്ഷേ, 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ നീലക്കിളിയുടെയും നീലാകാശത്തിന്റെ ജാതകം അപ്പാടെ മാറിമറിഞ്ഞു. ഒറ്റവാചകത്തിൽ പറഞ്ഞാൽ, കിളിയും ആകാശവും വേർപെട്ടു. അടുത്തഘട്ടത്തിൽ കിളി തന്നെ ഇല്ലാതായി, പകരം X (എക്സ്) വന്നു. ട്വിറ്ററിന്റെ ചരിത്രം ഒരു ഖണ്ഡികയിൽ ഇതാണ്. ട്വിറ്ററിന്റെ പരീക്ഷണലാബിലാണ് ബ്ലൂസ്കൈ (bsky.app) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ജനനം. രണ്ടിന്റെയും ശരീരത്തിലോടിയത് ഒരേ ‘നീലച്ചോര’! ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയതോടെ, എക്സ് വിട്ട് ലക്ഷങ്ങളാണ് ബ്ലൂസ്കൈ എന്ന മൈക്രോബ്ലോഗിങ് സൈറ്റിലേക്ക് ചേക്കേറുന്നത്. യഥാർഥത്തിൽ, ട്വിറ്ററിനു ബദലായോ എതിരാളിയായോ മാറേണ്ടയിരുന്ന ഒരു പ്ലാറ്റ്ഫോമല്ല ബ്ലൂസ്കൈ. ട്വിറ്റർ തന്നെ വെള്ളവും വളവും നൽകി വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനം. ട്വിറ്ററിനുണ്ടായിരുന്ന കേന്ദ്രീകൃത സ്വഭാവം മാറ്റി വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്ന അത്. എന്നാലിന്ന് അതേ ട്വിറ്ററിന് (എക്സ്) വെല്ലുവിളിയുയർത്താൻ പാകത്തിൽ ‘ബ്ലൂസ്കൈ’യുടെ ആകാശം വളർന്നു.
ടെസ്ല മേധാവി ഇലോണ്‍ മസ്കും ട്വിറ്റര്‍ മേധാവിയായിരുന്ന ഇന്ത്യന്‍ വംശജന് പരാഗ് അഗ്രവാളും തമ്മില്‍ പൊരുത്തപ്പെട്ടു പോകാനുള്ള സാധ്യതയായിരുന്നു തുടക്കത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍, ട്വിറ്ററിന്റെ സ്ഥാപകനും മേധാവിയുമായിരുന്ന ജാക് ഡോര്‍സിയും ഇവരും തമ്മിലുളള ഇമെയിലുകള്‍ പുറത്തായതോടെയാണ് മസ്ക്
സാൻഫ്രാൻസിസ്കോ∙ ട്വിറ്റർ വാങ്ങിയതിനുപിന്നാലെ ഇലോൺ മസ്ക് പിരിച്ചുവിട്ട സിഇഒ പരാഗ് അഗർവാളിന് നഷ്ടപരിഹാരത്തുക എത്ര ലഭിക്കുമെന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. 44 ബല്യൺ യുഎസ് ഡോളറിന് ട്വിറ്റർ വാങ്ങി ഇടപാടു തീർത്തതിനു പിന്നാലെതന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു. എന്നാൽ ഇവർക്ക്
നാടകീയമായ നീക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വംശജനായ ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളിനെ പിരിച്ചുവിട്ടു. മസ്ക് 4400 കോടി ഡോളറാണ് ട്വിറ്റര്‍ ഏറ്റെടുക്കാനായി
സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി യുഎസ് മാധ്യമങ്ങളായ വാഷിങ്ടൻ പോസ്റ്റും
കലിഫോർണിയ ∙ ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ തൽക്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണെന്ന ഇലോൺ മസ്കിന്റെ പ്രഖ്യാപനം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾക്കിടെ, കമ്പനിയുടെ പ്രവർത്തനം
ന്യൂയോർക്ക്∙ ഇലോൺ മസ്ക് ഏറ്റെടുത്ത് 12 മാസത്തിനുള്ളിൽ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കിൽ പരാഗിനു കിട്ടുക 42 മില്യൺ യുഎസ് ഡോളർ (321 കോടി രൂപ). Twitter, Parag Agrawal, Elon Musk
സമൂഹ മാധ്യമമായ ട്വിറ്റര്‍ മരിക്കുകയാണോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവം വലിയ കോടീശ്വരനായ ഇലോണ്‍ മസ്ക്. ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവിയാണെന്നതു കൂടാതെ ഇപ്പോള്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരിയുടമയുമാണ് എന്നതും അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, പാലോആൾട്ടോ നെറ്റ്വർക്ക്സ്, ഇപ്പോൾ ട്വിറ്റർ... ലോകത്തെ സർവ ഭീമൻ കമ്പനികൾക്കും മേധാവി ഇന്ത്യാക്കാരൻ! ഇതെന്തുകൊണ്ട്? എന്താണ് ഇന്ത്യക്കാരുടെ പ്രത്യേകത? അമേരിക്കയിൽ കുടിയേറിയ അതിമിടുക്കരായ ചൈനക്കാരും ലാറ്റിൻ അമേരിക്കക്കാരും യൂറോപ്യൻമാരുമുണ്ട്. അവരെയെല്ലാം തഴഞ്ഞ് എന്തോ നിധി കിട്ടിയതു പോലെയാണ് ഇന്ത്യക്കാരെ സിഇഒകളാക്കുന്നത്. അതെന്താ അങ്ങനെ?
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.