സ്വകാര്യ ഗ്രൂപ്പായ അന്താര ക്രൂസിന്റെ ആഡംബര കപ്പലുകൾ ഇപ്പോൾ തന്നെ വരാണസിക്കും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്. അതുപോലെ കൊൽക്കത്ത–ധാക്ക സർവീസും ഇവർ ഓഫർ ചെയ്യുന്നു. 12 ദിവസം വീതമുള്ള ഈ രണ്ടു യാത്രകൾക്കും ഏകദേശം നാലര ലക്ഷം രൂപ വീതമാണ് ഈടാക്കുന്നത്. ഈ വിധത്തിൽ രണ്ടു രാജ്യങ്ങളെയും കൂട്ടിയിണക്കി സർക്കാരുകളുടെ മുൻകൈയിൽ നടത്തുന്ന വിനോദസഞ്ചാര പരിപാടിയാണ് ഗംഗാ വിലാസ് ക്രൂസ്. 18 സ്യൂട്ടുകളും മറ്റ് സൗകര്യങ്ങളുമുള്ള ക്രൂസായിരിക്കും സർവീസ് നടത്തുകയെന്ന് അന്താര ഗ്രൂപ്പ് പറയുന്നു. ഒരേ സമയം 80 പേർക്ക് ഇതിൽ യാത്ര ചെയ്യാം. സംഗീത, സാംസ്കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‍ലറുടെ സേവനം തുടങ്ങിയവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.