Activate your premium subscription today
Tuesday, Apr 1, 2025
ഹൈദരാബാദ്∙ തെലങ്കാനയിൽ ഒരേ ചടങ്ങിൽ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുർ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാൽ ദേവി, ഝൽകാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താൻ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങിൽ ഇവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ടു യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.
ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ആളെ കാണാനും അവരോടു മിണ്ടിയും പറഞ്ഞുമിരിക്കാനും ആശിച്ച് അതിനുള്ള സന്ദർഭങ്ങൾ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ കൊതിയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ യാഥാർഥ്യമാകുമ്പോൾ പങ്കാളി ഫോണിലേക്കു തലയും കുമ്പിട്ടിരിപ്പാണെങ്കിലോ? ‘എടുത്ത് കിണറ്റിലെറിയാൻ’ തോന്നും
കെസ്മാര്‍ട് മുഖേന ഇതുവരെ നടന്ന വിവാഹ റജിസ്ട്രേഷനുകളുടെ എണ്ണം 57,200. ഇതുവരെ ആകെ 65,805 അപേക്ഷകളാണ് വിവാഹ റജിസ്ട്രേഷനായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 86.92 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു. വിവാഹ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് ഇതുവരെ ആകെ 2591 അപേക്ഷകളാണ്
രണ്ടുവർഷം നീണ്ട ഡേറ്റിങ്ങിനു ശേഷം 2017ലായിരുന്നു ടെന്നിസ് താരം സറീന വില്യംസും അലക്സിസ് ഒഹാനിയയും വിവാഹിതരായത്. ഇപ്പോഴിതാ ഒഹാനിയയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുകയാണ് സറീന വില്യംസ്. ഇരുവർക്കും ഏറ്റവും പ്രിയപ്പെട്ട മാർവൽ, അയേൺ മാൻ സിനിമകളെ കുറിച്ച് സംസാരിച്ചാണ് പ്രണയത്തിലെത്തുന്നതെന്ന് സറീന
ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്.
ലക്നൗ∙ എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവച്ചു രണ്ടാം വിവാഹത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലെ ഹസൻപൂരിലാണു സംഭവം. അസ്മ എന്ന യുവതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാനായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹവിവാഹ പദ്ധതിയിൽ റജിസ്റ്റർ ചെയ്തത്.
അബുദാബി ∙18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം.
അബുദാബി∙18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം. വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായി ഉയർത്തി. നേരത്തേ ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസ്സായിരുന്നു. 15 വയസ്സ് തികഞ്ഞാൽ ആർക്കൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്. മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.
ജനനം, മരണം, വിവാഹം തുടങ്ങി മനുഷ്യരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ യുക്തിസഹമല്ലെന്നു തോന്നുന്നവ പോലും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നൽകുന്നതുകൊണ്ട് മാത്രം പിന്തുടർന്ന് പോകുന്നവരും
കുവൈത്തില്‍ വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തി. നീതിന്യായ മന്ത്രാലയമാണ് രാജ്യത്തെ യുവതി-യുവാക്കള്‍ വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി ഉയര്‍ത്തിയത്. നിലവില്‍ പുരുഷന്മാര്ക്ക് 17-വയസ്സ്, സ്ത്രീകള്‍ക്ക് 15 വയസ്സുമായിരുന്നു പ്രായം.
Results 1-10 of 568
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.