മകരച്ചൊവ്വ ഇന്ന്; ദേവിയെ പ്രാർഥിച്ചാൽ മനസ്സിലുള്ളത് സാധിക്കും
Mail This Article
×
ഭദ്രകാളി ആരാധനയിൽ ഏറെ പ്രധാനപ്പെട്ട ദിവസമായ മകരച്ചൊവ്വ (Makara Chovva) ഇന്ന് (2024 ജനുവരി 16). മകരമാസത്തിലെ മുപ്പെട്ടു ചൊവ്വാഴ്ച (ആദ്യത്തെ ചൊവ്വാഴ്ച) ആണ് മകരച്ചൊവ്വ ആയി ആചരിക്കുന്നത്. കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ മകരച്ചൊവ്വ ഉത്സവദിവസമായി ആചരിക്കുന്നു. ദേവാരാധനയിൽ പ്രധാനമായ ഉത്തരായണപുണ്യകാലം ആരംഭിക്കുന്നത് മകരസംക്രമത്തോടെയാണ്. ചൊവ്വാഴ്ചയാകട്ടെ ഭദ്രകാളി ആരാധനയ്ക്കു പ്രധാനപ്പെട്ട ദിവസവും. അതുകൊണ്ട് മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയ്ക്ക് പ്രാധാന്യം ഏറുന്നു. ഈ ദിവസം ഭദ്രകാളി പ്രതിഷ്ഠയുള്ള ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ആരാധനയും പ്രാർഥനയുമൊക്കെ നടത്തുന്നതും ഐശ്വര്യപ്രദവും ദോഷനാശകവുമാണ്. മനസ്സിലുള്ള ആഗ്രഹങ്ങൾ ദേവി സാധിച്ചുതരികയും ചെയ്യും.
മകരച്ചൊവ്വയെക്കുറിച്ച് കൂടുതൽ കേൾക്കാൻ
English Summary:
Know the importance and signficance of Makara Chovva
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.