2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ: ചെറുകിട വ്യാപാരികൾക്ക് ഇൻസെന്റീവ്

Mail This Article
ന്യൂഡൽഹി∙ വ്യക്തികൾ കടകളിലും മറ്റും നടത്തുന്ന 2,000 രൂപയ്ക്കു താഴെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള ആനുകൂല്യം ഇക്കൊല്ലവും നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യാപാരികൾക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നൽകുന്നത്. വൻകിട വ്യാപാരികൾക്ക് ഇതു ലഭ്യമല്ല.
2,000നു മുകളിലുള്ള ഇടപാടുകൾക്ക് ആർക്കും ആനുകൂല്യമില്ല. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികളുടെ നീക്കിയിരിപ്പും വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. രാഷ്ട്രീയ ഗോകുൽ മിഷനും നാഷനൽ പ്രോഗ്രാം ഫോർ ഡയറി ഡവലപ്മെന്റിനും (എൻപിഡിഡി) 1,000 കോടി രൂപ വീതമാണ് നീക്കിയിരിപ്പ് വർധിപ്പിച്ചത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business