ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നാലു വയസിൽ മൂന്ന് റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ച ഒരു കൊച്ചു മിടുക്കിയുണ്ട് കോഴിക്കോട് വെള്ളിപ്പറമ്പിൽ. ചെറുപ്രായത്തിൽ തന്നെ അവൾ ഹൃദിസ്ഥമാക്കിയ വസ്തുതകൾ കേട്ടാൽ മുതിർന്നവർ പോലുമൊന്നു അന്തിച്ചു നിന്നുപോകും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലാണ് അവ്നി തന്റെ പേര് എഴുതി ചേർത്തത്. മൂന്നു വയസും പതിനൊന്നു മാസവും പ്രായമുള്ളപ്പോഴാണ് ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  അവ്നിയുടെ പേര് ആദ്യമായി ചേർക്കപ്പെട്ടത്. 

four-year-old-avni-holds-three-records-for-astonishing-memory1

 

കേരളത്തിലെ പതിനാലു ജില്ലകളുടെ പേര്, എട്ടു ഗ്രഹങ്ങൾ, ആഴ്ചയിലെ ഏഴു ദിവസങ്ങൾ, മലയാളത്തിലും ഇംഗ്ലീഷിലും പേരുകൾ തെറ്റാതെ മാസങ്ങൾ, ഒന്നുമുതൽ അമ്പതു വരെയുള്ള എണ്ണൽസംഖ്യകൾ, പത്തു കുട്ടി കവിതകൾ, പൊതുവിജ്ഞാനത്തിൽ നിന്നുള്ള 31 ചോദ്യോത്തരങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിൽ നിന്നുള്ള അക്ഷരങ്ങളെ തിരിച്ചറിയുക, മലയാളം അക്ഷരങ്ങൾ, 23 പഴങ്ങൾ, 23 പച്ചക്കറികൾ, 11 നിറങ്ങൾ, 14 ആകൃതികൾ, 20 ശരീരാവയവങ്ങൾ, 23 മൃഗങ്ങൾ തുടങ്ങി ഒരുപിടി കാര്യങ്ങൾ അന്ന് മനഃപാഠമാക്കി അവതരിപ്പിച്ചാണ് അവ്നി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്. 

 

അസാധാരണ ഗ്രാഹ്യശക്തിയുള്ള കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ് കലാംസ് വേൾഡ് റെക്കോർഡ്. മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ കൂടാതെ ദേശീയഗാനം, ചിഹ്നങ്ങൾ, പക്ഷികൾ, പുഷ്പങ്ങൾ, 12 വാഹനങ്ങൾ തുടങ്ങി നിരവധി വസ്തുതകൾ കൂടി മനഃപാഠമാക്കിയാണ് അവ്നി കലാംസ് വേൾഡ് റെക്കോർഡ് ബുക്കിൽ സ്ഥാനം നേടിയത്. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ പേര് ചേർക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി സ്വന്തമാകുമ്പോൾ നാല് വയസിനുള്ളിൽ മൂന്ന് റെക്കോർഡ് ബുക്കിൽ സ്ഥാനം ലഭിച്ച മിടുക്കിയായി മാറും ഈ നാല് വയസുകാരി. കോഴിക്കോട് വെള്ളിപ്പറമ്പ് തൃകാർത്തികയിൽ രജീഷിന്റെയും സോനുവിന്റെയും പുത്രിയാണ് അവ്നി തേജ.

 

English summary : Four year old Avni holds three records for astonishing memory

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com