ADVERTISEMENT

ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവിയാണ് ലെയ്ക എന്ന നായ 

∙ മോസ്കോ തെരുവിൽ അലഞ്ഞുനടന്ന പെൺ നായയായ അവൾക്ക് അപ്പോൾ മൂന്നു വയസ്സും 6 കിലോഗ്രാം തൂക്കവും ആയിരുന്നു ഉള്ളത്. 

 

∙സ്പുട്നിക് 1 എന്ന ആദ്യ റഷ്യൻ ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഉടൻ തന്നെ നടത്തിയ സ്പുട്നിക് 2വിൽ ആണ് ലെയ്ക യാത്ര ചെയ്തത്. 

∙1957 ഒക്‌ടോബർ 31. അണു നശീകരണ വെള്ളത്തിൽ ലെയ്കയെ കുളിപ്പിച്ചു. രോമങ്ങളൊക്കെ ചികീവച്ചു. പിന്നീട് ക്യാപ്‌സ്യൂളിലാക്കി. ശരീരത്തിലെ മാറ്റങ്ങൾ അളക്കാനായി ഇലക്‌ട്രോഡുകൾ ഘടിപ്പിച്ചു. ക്യാപ്സ്യൂളിൽ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും പിടിപ്പിച്ചു. 1957 നവംബർ മൂന്ന് പുലർച്ചെ 2.30ന് വാസ്റ്റോക് റോക്കറ്റ് 113 കിലോഗ്രാം ഭാരമുള്ള സ്‌പുട്‌നിക് 2 ഉപഗ്രഹവും അതിലെ ക്യാപ്‌സ്യൂളിൽ ഒതുങ്ങിയിരിക്കുന്ന ലെയ്കയുമായി ഉയർന്നുപൊങ്ങി. ഒരു മാസം നീണ്ട പരിശീലന കാലത്ത് ജലറ്റിൻ പോലുള്ള ഭക്ഷണം മാത്രമാണ് അവൾക്കു നൽകിയത്. 

∙നായയുടെ ഹൃദയമിടിപ്പ്, ശരീര താപം, ഓക്സിജൻ അളവ് തുടങ്ങിയ വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാൻ ഉള്ള സംവിധാനം വാഹനത്തിൽ ഉണ്ടായിരുന്നു. 

∙1947 മുതൽ 1991 വരെ നീണ്ടുനിന്ന സോവിയറ്റ് യൂണിയൻ –അമേരിക്ക ശീത യുദ്ധത്തിന്റെ ഭാഗമായി പദ്ധതിയിട്ട ബഹിരാകാശ ദൗത്യം ആയിരുന്നു ലെയ്കയുടേത് . 

∙ ലെയ്കയോടുള്ള ആദരം കാണിക്കാൻ റഷ്യ അതിനായി സ്മാരകം പണിതു. പല രാജ്യങ്ങളുടെയും തപാൽ സ്റ്റാമ്പിൽ ലെയ്ക സ്ഥാനം നേടുകയും ചെയ്തു.

∙ ലെയ്ക്കയ്ക്കു ശേഷം അയച്ച ബാർസ്, ലിച്ചിക്ക എന്നിവയും ബഹിരാകാശത്ത് വച്ച് ഓർമയായി. ബെൽക്ക, സ്‌ട്രെൽക്ക എന്നീ നായ്‌ക്കുട്ടികളെ 1960 ഓഗസ്‌റ്റ് 19ന് വിജയകരമായ ബഹിരാകാശ സഞ്ചാരത്തിന് ശേഷം തിരിച്ചെത്തിച്ചു . 

∙ വിക്ഷേപണസമയത്ത് പേടകത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങൾക്ക് ചെറിയ തകരാർ സംഭവിച്ചിരുന്നു. ക്യാപ്‌സ്യൂളിലെ താപനില ഉയരാൻ തുടങ്ങി. താപനില 40 ഡിഗ്രി കാണിച്ചപ്പോൾ ശാസ്ത്രജ്‌ഞർക്ക് അപകടം മനസ്സിലായി. കൂട്ടിലടയ്‌ക്കപ്പെട്ട നിലയിലുള്ള ഒരു ജീവിക്ക് അധികനേരം താങ്ങാനാവാത്ത ചൂടാണത്. വിക്ഷേപണം കഴിഞ്ഞ് ഏഴുമണിക്കൂർ പിന്നിട്ടപ്പോൾ ലെയ്കയുടെ ഹൃദയമിടിപ്പിന്റെ താളം കുറഞ്ഞുവരുന്നത് ശാസ്‌ത്രജ്‌ഞർ കണ്ടുനിന്നു. പിന്നെ ലെയ്ക ഒരോർമയായിത്തീരുകയായിരുന്നു.

 

Content Summary : True stoy of space dog Laika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com