ദിനോസറുകളിലെ മഹാഫ്രീക്കൻ ഉബിരജാര ജുബാറ്റസ്! രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടാക്കിയ ഫോസിൽ

Mail This Article
1990കളിൽ ശാസ്ത്രജ്ഞർ പുതിയൊരു തരം ദിനോസറിനെ കണ്ടെത്തി. ഉബിരജാര ജുബാറ്റസ് എന്ന സ്‌റ്റൈലൻ പേരുമാത്രമല്ല, അതീവ സ്റ്റൈലിഷായ രൂപവും കൂടിയുള്ളതാണ് ഈ ദിനോസർ. ഇന്നത്തെ കാലത്തെ പക്ഷികൾ ദിനോസറിൽ നിന്നു വികാസം പ്രാപിച്ചുവന്നവയാണ്. മയിൽ പോലെ അപൂർവഭംഗിയുള്ള പക്ഷികൾ ഏങ്ങനെ ഭൂമിയിലുണ്ടായെന്നതിനും ഒരു സാധ്യതയാണ് ഉബിരജാര മുന്നോട്ടുവയ്ക്കുന്നത്.
കോഴിയുടെ വലുപ്പമുള്ള ദിനോസറുകളാണ് ഇവ. പിന്നിൽ തൂവൽപോലുള്ള കുപ്പായവും തോളിൽ നിന്നു പുറത്തേക്കു നിൽക്കുന്ന നാലു റിബൺപോലുള്ള ഘടനകളും ഈ സുന്ദരൻ ദിനോസറിനുണ്ട്. ഇണകളെ ആകർഷിക്കാനും ശത്രുക്കളെ ഭയപ്പെടുത്താനുമായിരുന്നു
11 കോടി വർഷം മുൻപ് ക്രെറ്റേഷ്യൻ കാലഘട്ടത്തിലെ ആപ്റ്റിയൻ ഘട്ടത്തിലാണ് ഈ ജീവികൾ ജീവിച്ചിരുന്നത്. ബ്രസീലിലെ അരൈപെ ബേസിനിൽ നിന്നാണ് ഈ ദിനോസറിന്‌റെ ഫോസിൽ കണ്ടെത്തിയത്. പിന്നീട് ഇത് ജർമനിയിലെ സ്റ്റേറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്കു കൊണ്ടുപോയി.എന്നാൽ ഇതു കൊളോണിയലിസ്റ്റ് രീതിയാണെന്നും ഫോസിൽ ബ്രസീലിനു തന്നെ തിരിച്ചുനൽകണമെന്നും വലിയ ആവശ്യം ഉണ്ടായി. തുടർന്ന് ബ്രസീലുകാർ ശക്തമായ ക്യാംപെയ്‌നും അഴിച്ചുവിട്ടു. ഓൺലൈൻ ക്യാംപെയ്‌നും ഇതിനായി ഉപയോഗിച്ചു. മൂന്നുവർഷത്തോളം നീണ്ട തർക്കങ്ങൾക്കും നയതന്ത്രപ്രശ്‌നങ്ങൾക്കുമൊടുവിൽ ഫോസിൽ ജർമനി ബ്രസീലിനു വിട്ടുകൊടുത്തു.