151 ഗ്രാം തൂക്കം; അമ്പലപ്പുഴ ക്ഷേത്രത്തിൽ നിവേദ്യം സമർപ്പിക്കാൻ സ്വർണ ഉരുളി
Mail This Article
അമ്പലപ്പുഴ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദേവന് സ്വർണ ഉരുളിയിലാകും മലർനിവേദ്യം സമർപ്പിക്കുക. കൂടാതെ മുളയറ ഭഗവതിക്കും മഹാദേവനും ഗുരുവായൂരപ്പനും വെള്ളി ഉരുളികളിലും നിവേദ്യം സമർപ്പിക്കും. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 2 ഭക്തർ ചേർന്നാണ് സ്വർണ ഉരുളിയിൽ നെയ്യും വെള്ളി ഉരുളികളിൽ കദളിപ്പഴവും നിറച്ച് സോപാനത്തിൽ ഇന്നലെ വൈകിട്ട് സമർപ്പിച്ചത്.
151 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ ഉരുളി. 3 വെള്ളി ഉരുളിക്കും കൂടി 508 ഗ്രാം തൂക്കം വരും. അടുത്തയിടെ നടന്ന ദേവപ്രശ്നത്തിൽ ദേവന് സ്വർണ ഉരുളിയിൽ നിവേദ്യം സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതറിഞ്ഞാണ് ഭക്തർ സ്വർണവും വെള്ളിയും ഉരുളി സമർപ്പിക്കാൻ സന്നദ്ധരായത്. തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തി എസ്. യദുകൃഷ്ണൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. വിമൽകുമാർ എന്നിവരും പങ്കെടുത്തു.
English Summary : Golden gift to Ambalapuzha Srikrishna Swamy Temple