ADVERTISEMENT

തിരുവനന്തപുരം∙ ജീവനക്കാർക്ക് ദ്രോഹകരമായ പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സിപിഐയുടെ പോഷക സംഘടനയായ  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വൈദ്യുതി ബോർഡ് ചീഫ് ഓഫിസിനു  മുന്നിൽ സമരം നടത്തി. കെഎസ്ഇബി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും  ഫെഡറേഷൻ ഉന്നയിച്ചു. പട്ടം വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ഫെഡറേഷന്റെ മാർച്ച് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി  ഉപയോഗിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പുത്തൻ പെൻഷൻ പദ്ധതിയുടെ ഭാഗമായി കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അധ്വാന വിഹിതവും പൊതുപണവും സുരക്ഷിതത്വമില്ലാതെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. നവ ഉദാരവൽകരണ നയങ്ങളുടെ ഭാഗമായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി തീർത്തും ഇടതുപക്ഷ ആശയങ്ങൾക്ക് വിരുദ്ധമാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്നും പിൻവാങ്ങുന്ന ഈ ഘട്ടത്തിൽ ലോകത്തിന് മുന്നിൽ ഇടതുപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളം മാതൃകയാണെന്നും കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. 

വർക്കിങ് പ്രസിഡന്റ് എ.എം.ഷിറാസ് അധ്യക്ഷത വഹിച്ചു.  ട്രഷറർ വി.ജേക്കബ് ലാസർ, വൈസ് പ്രസിഡന്റുമാരായ കെ.സി.മണി, എം.ശിവകുമാർ, ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ, വൈസ് പ്രസിഡന്റ് ടി. ഷാജികുമാർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എസ്.ബി. റോസ് വിൽസ്, വി.ആർ.മോഹനൻ, പി.എൻ.സീതാലക്ഷ്മി, എസ്.അശ്വതി, ഒ.ഫിലിപ്പോസ്, എൻ. മനോജ് ദത്ത്, കെ.വി.നടരാജൻ, എസ്.സി.സിന്ധു, ടി.ശ്രീകുമാർ, പി.പി. ഷൈലിഷ്, സി.പ്രദീപ്കുമാർ, ടി.ജെ. ബാബുരാജ്, എസ്.സുനിൽകുമാർ, എ.കെ.ഷാജി എന്നിവർ നേതൃത്വം നൽകി.

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : കാനം

തിരുവനന്തപുരം∙ സർക്കാരിന്റെ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ്  സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു  . പദ്ധതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നു കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ  കമ്മിഷൻ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമുണ്ടോ എന്ന് ആരാഞ്ഞ കാനം, റിപ്പോർട്ടിലെ പ്രായോഗിക പ്രശ്നങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയാറാകണമെന്നും  ആവശ്യപ്പെട്ടു.  

വിവിധ സംസ്ഥാനങ്ങളിൽ  പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ  നടപ്പാക്കുകയാണ്. നിയമസഭയുടെ അംഗീകാരത്തോടെ പദ്ധതിയിൽ നിന്നു സംസ്ഥാന സർക്കാരിന് പിൻവാങ്ങാം. അതിനാൽ  ഈ ആവശ്യം ഉന്നയിച്ച് ഇനിയും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ജീവനക്കാരും അധ്യാപകരും പ്രതിഷേധവുമായി വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കാനം പറഞ്ഞു.  സമരസമിതി ചെയർമാൻ ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷനായി.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സമരസമിതി  ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വിവിധ സംഘടനാ നേതാക്കളായ കെ. ഷാനവാസ് ഖാൻ, സി.ആർ.ജോസ്പ്രകാശ്, കെ.എസ്.സജികുമാർ, എസ്.സുനികുമാർ, വിനോദ്, പി.ജി.അനന്തകൃഷ്ണൻ, വി.യു. ജോയി  , ഹാരിസ്, എൻ.ഗോപാലകൃഷ്ണൻ, കെ.പി. ഗോപകുമാർ, ജ്യോതി കുമാർ, ഉദയകല തുടങ്ങിയവർ പ്രസംഗിച്ചു. ഇതര സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുമ്പോൾ സംസ്ഥാനം  എന്തിനു മടിച്ച് നിൽക്കുന്നുവെന്നു നേതാക്കൾ ചോദിച്ചു. സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com