റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

Mail This Article
×
അതിരപ്പിള്ളി ∙ ആനമല പാതയിൽ ഇട്ട്യാനി ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മഴവെള്ളം കുത്തിയൊലിച്ചു പോകുന്നതിനു എതിർവശത്താണ് കരിങ്കൽ ഭിത്തി ഇടിഞ്ഞു താഴ്ന്നത്. വന സംരക്ഷണ സമിതി ജീവനക്കാർ ഇടിഞ്ഞ ഭാഗത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചു. മുളങ്കാലുകളിൽ ചാക്കുകൾ കെട്ടിമറച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്. തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ സമീപ പ്രദേശങ്ങളിലും സംരക്ഷണ ഭിത്തി തകരാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇടതടവില്ലാതെ ഭാരവാഹനങ്ങളും വിനോദ സഞ്ചാരികളും യാത്ര ചെയ്യുന്ന തിരക്കുള്ള റോഡാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.