സിഇപിടി സർവകലാശാലയിൽ പിജി,യുജി പ്രോഗ്രാമുകൾ
Mail This Article
ആർക്കിടെക്ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിലെ ബിരുദ–ബിരുദാനന്തര പഠനപരിശീലനങ്ങൾക്കു കീർത്തി കേട്ട സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായ സിഇപിടി സർവകലാശാല. CEPT University, Kasturbhai Lalbhai Campus, University Road, Navrangpura, Ahmedabad – 380009; ഫോൺ: 079-68310000; admissions@cept.ac.in; വെബ്: www.cept.ac.in/ admissions.cept.ac.in/postgraduate. രണ്ടുവർഷ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എൻട്രൻസ് ടെസ്റ്റുണ്ട്.
പിജി പ്രോഗ്രാമുകൾ:
എ) ആർക്കിടെക്ചർ: ആർക്കിടെക്ചറൽ ഹിസ്റ്ററി & റിസർച്, ആർക്കിടെക്ചറൽ ടെക്ടോണിക്സ്, കൺസർവേഷൻ & റീജനറേഷൻ, ഹൗസിങ് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, ലാൻഡ്സ്കേപ് ആർക്കിടെക്ചർ
ബി) ഡിസൈൻ: ബിൽഡിങ് പ്രോഡക്ട്സ് & സിസ്റ്റംസ്, കംപ്യൂട്ടേഷനൽ ഡിസൈൻ & ഫാബ്രിക്കേഷൻ, ഫർണിച്ചർ ഡിസൈൻ
സി) മാനേജ്മെന്റ്: അർബൻ മാനേജ്മെന്റ്
ഡി) പ്ലാനിങ്: അർബൻ ഡിസൈൻ, അർബൻ ഹൗസിങ്, അർബൻ ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിങ്, അർബൻ ട്രാൻസ്പോർട്ട് സിസ്റ്റംസ്
ഇ) ടെക്നോളജി: ബിൽഡിങ് എനർജി പെർഫോമൻസ്, കൺസ്ട്രക്‌ഷൻ എൻജിനീയറിങ് & മാനേജ്മെന്റ്, ജിയോമാറ്റിക്സ്, സ്ട്രക്ചറൽ എൻജിനീയറിങ് ഡിസൈൻ താൽപര്യമുള്ളവർക്ക് ഒന്നിലേറെ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
ആദ്യ അപേക്ഷയ്ക്ക് നികുതികളടക്കം 3500 രൂപ ഫീയടയ്ക്കണം. തുടർന്നുള്ള ഓരോ അപേക്ഷയ്ക്കും നികുതികളടക്കം 1000 രൂപ മതി. സിലക്‌ഷന്റെ ഭാഗമായി സർവകലാശാലയുടെ പിജി ടെസ്റ്റ് എഴുതണം. മൊത്തം പ്രോഗ്രാം ഫീ 9 ലക്ഷത്തോളം വരാം.
ബാച്‌ലർ ഓഫ് ഡിസൈൻ (ഓണേഴ്സ്): അപേക്ഷ ഏപ്രിൽ 15 വരെ
∙ യുജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ശ്രദ്ധേയ പ്രോഗ്രാമാണ് 80 സീറ്റുള്ള 5വർഷ ബാച്‌ലർ ഓഫ് ഡിസൈൻ (ഓണേഴ്സ്). 2 സ്പെഷലൈസേഷനുകളുണ്ട്: 1. പ്രോഡക്ട് ഡിസൈൻ, 2. കമ്യൂണിക്കേഷൻ ഡിസൈൻ. 50% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയങ്ങളടങ്ങിയ പ്ലസ്ടു വേണം. ഇത്രതന്നെ മാർക്കോടെ ആർട്സ്, അപ്ലൈഡ് ആർട്സ്, ഫാഷൻ / ഹാൻഡ്‌ലൂം / പ്രിന്റിങ് / സിറാമിക് / ലെതർ ടെക്നോളജി, സിവിൽ, മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഓട്ടമൊബീൽ ത്രിവത്സര ഡിപ്ലോമയായാലും മതി. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അപേക്ഷകർക്ക് UCEED സ്കോറുണ്ടാകണം. ഇതു മാത്രം നോക്കിയാണു സിലക്‌ഷൻ. ഏപ്രിൽ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ നികുതികളടക്കം 1500 രൂപ. കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരുടെ സെമസ്റ്റർ ഫീ 1,74,400 രൂപ. 5 വർഷത്തേക്കു മൊത്തം പ്രോഗ്രാം ഫീ 18 ലക്ഷത്തോളം രൂപ വരും.
JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ