മൂന്നാറിൽ തണുപ്പ് മൈനസിലെത്തി; ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില
Mail This Article
മൂന്നാറിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ദേവികുളം ഒ.ഡി.കെ ഡിവിഷനിൽ ഞായറാഴ്ച പുലർച്ചെ രേഖപ്പെടുത്തിയത് മൈനസ് ഒരു ഡിഗ്രി സെൽഷ്യസാണ്. ഇതോടെ പുൽമേടുകൾ മഞ്ഞിൽ മൂടുകയായിരുന്നു.
ചെണ്ടുവര എസ്റ്റേറ്റിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസും നല്ലതണ്ണിയിൽ മൂന്ന് ഡിഗ്രിയും സെവൻമലയിൽ രണ്ട് ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത് ഡിസംബർ 24ന് ചെണ്ടുവരയിൽ താപനിലെ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു. തണുപ്പ് കൂടുന്തോറും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടുകയാണ്.
അതേസമയം, ഉത്തരേന്ത്യയിലും തണുപ്പ് കൂടുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കശ്മീർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കാഴ്ചപരിധി കുറഞ്ഞു. ഞായറാഴ്ച ഡൽഹിയിൽ കാഴ്ചപരിധി പൂജ്യത്തിലെത്തിയിരുന്നു. ജാർഖണ്ഡിൽ ജനുവരി 13വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കശ്മീരിലെ ശ്രീനഗർ, ബന്ധിപോര, ബാരമുള്ള, കുപ്‌വാര എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച രൂക്ഷമാണ്.