ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കലിഫോർണിയ. ആറിടത്താണ് തീ ആളിപ്പടർന്നത്. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിൽ. ആദ്യം പാലിസാഡ്സിലാണ്. സാന്‍റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ 19,978 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. ഇതിൽ നിരവധി വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. പ്രമുഖ ടൂറിസ്റ്റ് പ്രദേശമായ മാലിബുവും ചാമ്പലായി. ഈ തീപിടത്തത്തെ ‘പാലിസാഡ്‌സ് ഫയർ’ എന്ന് വിളിക്കുന്നു.

ഈറ്റോൺ ഫയർ

സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലായിരുന്നു രണ്ടാമത്തെ തീപിടിത്തമുണ്ടായത്. 5 പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. 13,690 ഏക്കറാണ് നശിച്ചത്. ഏകദേശം 5,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പ്രമുഖ മോഡല്‍ സഹോദരികളായ ഗിഗിയുടെയും ബെല്ലയുടെയും വീട് കാട്ടുതീയിൽ നശിച്ചപ്പോൾ (Photo:X/@21metgala)
പ്രമുഖ മോഡല്‍ സഹോദരികളായ ഗിഗിയുടെയും ബെല്ലയുടെയും വീട് കാട്ടുതീയിൽ നശിച്ചപ്പോൾ (Photo:X/@21metgala)

കെന്നത്ത് ഫയർ

ലോസ് ഏഞ്ചലസ്, വെഞ്ച്യൂറ കൗണ്ടികളുടെ അതിർത്തിക്കു സമീപമാണ് കെന്നത്ത് ഫയർ ഉണ്ടായത്. 960 ഏക്കർ സ്ഥലമാണ് ഇവിടെ കത്തിനശിച്ചത്. വുഡ്ലാൻഡ് ഹിൽസിലെ വാനോവെൻ സ്ട്രീറ്റ് ദക്ഷിണമേഖലയിലുള്ളവരെയും തെക്കൻഭാഗത്തെ ബർബാങ്ക് ബൗളവാർഡ്, കൗണ്ടി ലെയ്ൻ റോഡ് എന്നിവിടങ്ങളിലെ ആളുകളെയും നിർബന്ധമായും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടുണ്ട്.

(Photo:X/@ECOWARRIORSS)
(Photo:X/@ECOWARRIORSS)

ഹർസ്റ്റ് ഫയർ

സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപിടിത്തമാണ് ഉണ്ടായത്. 855 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. നിരവധിപ്പേരെ ഇവിടെനിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

സൺസെറ്റ് ഫയർ

ഹോളിവുഡ് ഹിൽസിൽ ഉണ്ടായ തീപിടിത്തമാണ് എറ്റവും ഒടുവിലത്തേത്. 60 ഏക്കറോളം കത്തിനശിച്ചു. ഇതിൽ സെലിബ്രറ്റികളുടെ വീടുകളും ഉൾപ്പെടുന്നു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 

വേനൽക്കാലമായതിനാൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിരവധി പ്രമുഖർ കലിഫോർണിയയ്ക്ക് സഹായമായി രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ പോപ് ഗായിക സെലീന ഗോമസ് 50 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിട്ടുണ്ട്. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്ന് യുഎസ് പ്രസി‍ഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. 

English Summary:

California's Worst Wildfires: Devastation Across the State

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com