ADVERTISEMENT

എസ് ക്ലാസ്, മെഴ്സിഡീസ് ബെൻസിന്റെ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണിത്. വിവിഐപികൾക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന എസ് ക്ലാസിന് പുതിയ ആഡംബര മുഖം നൽകാൻ ഒരുങ്ങുന്നു ബെൻസ്. പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമെത്തുന്ന എസ് ക്ലാസിന്റെ ആദ്യ പ്രദർശനം ഈ വർഷം അവസാനം നടക്കും.

ഡബ്ല്യു 223 എന്ന കോഡു നാമത്തിലാണ് പുതിയ എസ്‌ ക്ലാസിനെ കമ്പനി വികസിപ്പിക്കുന്നത്. പുതിയ എസ് ക്ലാസിന് കൂടുതൽ ആഡംബര മുഖം നൽകാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ ഇ–ക്ലാസിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള ഡേറ്റൈം റണ്ണിങ് ലാംപോടു കൂടിയ എൽഇ‍ഡി ഹെഡ്‌ലൈറ്റുകൾ. ക്രോം ആവരണവും മൂന്നു ഹോറിസോണ്ടൽ ബ്ലേയ്‍ഡുകളുള്ള  ഗ്രിൽ, ക്രോം ഫിനിഷുള്ള വലിയ എയർഡാം എന്നിവ വാഹനത്തിന്റെ മുൻഭാഗത്തിന്റെ പ്രത്യേകതയാണ്.

വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ‌ ബെൻസ് പുറത്തുവിട്ടിട്ടില്ലെങ്കിലും നിർമിത ബുദ്ധിയും ഇലക്ട്രിക് ഫീച്ചറുകളും വാഹനത്തിനുണ്ടാകും എന്നാണ് വാർത്തകൾ. നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം റാപ്പ്എറൗണ്ട് ടെയിൽ ലാംപുകളാണ് വാഹനത്തിന്. നിലവിലെ വാഹനത്തിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ടാകും ഇന്റീരിയറിന്. വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ,  ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ അടക്കം രണ്ടു സ്ക്രീനുകളുള്ള ഡാഷ്ബോർഡാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകൂടാതെ നിരവധി ആഡംബര സൗകര്യങ്ങളും പുതിയ എസ്ക്ലാസിൽ പ്രതീക്ഷിക്കാം.‌‌ പെട്രോൾ, ‍ഡീസൽ, മൈൽഡ് ഹൈബ്രിഡ്, പ്ലഗ് ഇൻഹൈബ്രിഡ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള എൻജിനുകളോടെ പുതിയ വാഹനം വിപണിയിലെത്തും.

English Summary: Mercedes Benz S Class 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com