കൊച്ചിയിൽ എത്തിയാൽ ഇനി വിന്റേജ് കാഴ്ചകൾ കാണാം

Mail This Article
പുതുമയുടെയും ആഡംബരത്തിന്റെയും കാഴ്ചകളോടൊപ്പം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫിയറ്റ്, 1946 മോഡൽ ഓസ്റ്റിൻ, 1938 മോഡൽ ഓസ്റ്റിൻ, 1961 മോഡൽ മിനി കൂപ്പർ, വിന്റേജ് മോഡൽ ഫോഡ്, 1938 മോഡൽ ബെൻസ് എന്നിങ്ങനെ പഴമയുടെ പ്രൗഢിയുമായെത്തുന്ന വിന്റേജ് കാറുകൾ ഏറെപ്പേരെ ‘പിടിച്ചുനിർത്തുന്നു’.

നെസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.ജഹാംഗീറിന്റെ ശേഖരത്തിലെ 11 വാഹനങ്ങൾ എക്സ്പോയിലുണ്ട്. പല സിനിമകളിലും കണ്ടുപരിചയമുള്ള 1972 മോഡൽ ഫോക്സ് വാഗൺ കോംബി വാൻ, 1965 മോഡൽ ഷെവർലെ ഇംപാല ബെൽ എയർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാന്റേതാണ്. വർഷങ്ങൾക്കു മുൻപ് കോഴിക്കോട്ടെ നിർമല ആശുപത്രിക്ക് ആംബുലൻസായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ജർമനിയിൽ നിന്നു വരുത്തി സമ്മാനിച്ചതാണ് കോംബി വാൻ.
-
Also Read
മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കം
ഓഫ്ട്രാക്ക് ചാലഞ്ച്, സേഫ്റ്റി സെഷൻ
എക്സ്പോയോടനുബന്ധിച്ച് നാളെ ഫാസ്റ്റ്ട്രാക്ക് 4x4 ഓഫ്ട്രാക്ക് ചാലഞ്ച് നടക്കും. എക്സ്പേർട്ട് ക്ലാസ്, ഓപ്പൺ എസ്‌യുവി, ലേഡീസ് ക്ലാസ് വിഭാഗങ്ങളിലാണു മത്സരം.
മോട്ടർ വാഹന വകുപ്പുമായി സഹകരിച്ചു നടത്തുന്ന റോഡ് സേഫ്റ്റി സെഷനിലെ ആദ്യ ക്ലാസ് എറണാകുളം എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.വിനോദ് കുമാർ നയിച്ചു. ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു മാർഗ നിർദേശങ്ങൾ നൽകാൻ ഇന്നു 2ന് ആർഎഫ്സി വിജയികളായ ആനന്ദ് മാഞ്ഞൂരാനും ഡോ. ഫഹദും നയിക്കുന്ന സെഷനുണ്ടാകും. കാർ റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗ നിർദേശവുമായി ഇന്നു 4നു ദേശീയ ചാംപ്യൻമാരായ സാബിദ് അഹമർ, മിലൻ ജോർജ് എന്നിവരെത്തും. അതിനു ശേഷം റാലി കാറുകളിൽ ഇവരുടെ പ്രകടനവുമുണ്ടാകും.
കേരളത്തിലെ പോളിടെക്നിക്, എൻജിനീയറിങ് കോളജുകൾക്കായി നടത്തിയ ഫാസ്റ്റ്ട്രാക്ക് ഓട്ടമൊബീൽ പ്രോജക്ട് മത്സരത്തിൽ അവസാന റൗണ്ടിലെത്തിയവയും എക്സ്പോയിൽ കാണാം.