ADVERTISEMENT

ലണ്ടൻ∙ സാമ്പത്തിക പരിമിതികൾ കാരണം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വലിയ തോതിൽ ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. 1700 ഓഫിസർമാർ, പൊലീസ് കമ്മ്യൂണിറ്റി ഓഫിസർമാർ, മറ്റ് ജീവനക്കാർ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവർത്തനങ്ങൾക്കുള്ള ബജറ്റിൽ 260 മില്യൻ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി. 

ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരമായ ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്. കഴിഞ്ഞ വർഷം അവസാനം മെറ്റ് പൊലീസിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ സർ മാർക്ക് റൗളി സൂചന നൽകിയിരുന്നു.

വകുപ്പിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടെ 2300 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിനു പകരം പുതിയ നിയമനങ്ങൾ കുറച്ചും, സർവീസ് പൂർത്തിയാക്കാതെ വിരമിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിച്ചും പരമാവധി പിടിച്ചുനിൽക്കാനാണ് നിലവിലെ തീരുമാനം. 

English Summary:

Metropolitan Police in London to Reduce Staff Due to Financial Constraints

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com