ADVERTISEMENT

ദോഹ ∙ ഈ വർഷം ആദ്യ പകുതിയിൽ അൽ റയാൻ നഗരസഭ പൊളിച്ചുമാറ്റിയത് 83 പഴയ കെട്ടിടങ്ങൾ. 460 കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രമായി ഉപയോഗിച്ചിരുന്ന 460 കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികൾക്കുള്ള താമസകേന്ദ്രം പാടില്ലെന്നാണ് ചട്ടം. പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കുന്ന പ്രവണത തടയാൻ കർശന പരിശോധനയാണ് നടത്തുന്നത്. തൊഴിലാളികൾക്ക് മാത്രമായി വിവിധ പ്രദേശങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ പരിശോധനാ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ലംഘനങ്ങൾ കണ്ടെത്തിയത്.

നിരത്തുകളിൽ വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട 2,100 വാഹനങ്ങളും യാർഡുകളിലേക്ക് മാറ്റി. വർഷാദ്യ പകുതിയിൽ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി 750 ലംഘനങ്ങളും റജിസ്റ്റർ ചെയ്തു. നടപടികളുടെ ഭാഗമായി നിശ്ചിത കാലത്തേക്ക് 31 ഭക്ഷണശാലകളും അടച്ചിട്ടു.

English Summary:

Al Rayyan Municipality demolishes 83 old buildings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com