ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജിദ്ദ ∙ അപൂർവ ഇനത്തിൽപ്പെട്ട സില്ല ചെടി സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശത്തിന്റെ താഴ്വരയിൽ കണ്ടെത്തി. അത്യപൂർവവും മനോഹരവുമായ സില്ലയുടെ പർപ്പിൾ നിറത്തിലുള്ള പൂക്കളാണ് അതിന് ആകർഷണം കൂട്ടുന്നത്. സൗദിയിൽ ഷബ്രാം എന്നാണ് പ്രാദേശികമായി സില്ല അറിയപ്പെടുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്ന ചെടിയാണ് സില്ല.

തേനീച്ചകൾക്ക് പൂന്തേനും കന്നുകാലികൾക്ക്, പ്രത്യേകിച്ച് ഒട്ടകങ്ങൾക്ക് തീറ്റയും നൽകുന്നതിൽ സില്ലയ്ക്ക് വലിയ പങ്കുണ്ട്. എന്നാൽ പച്ചപ്പിന് ഭീഷണിയാകുന്ന തരത്തിൽ കന്നുകാലി മേയൽ വർധിക്കുന്നതുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ സില്ല ചെടികളുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ട്. ഇത് സമീപ വർഷങ്ങളിലായി ചെടികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ജിദ്ദയുടെ വടക്കൻ അതിർത്തി മേഖലയുടെ ഭൂപ്രകൃതിയിലെ  വൈവിധ്യത നിരവധി വ്യത്യസ്തങ്ങളായ സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണെന്ന് അമൻ എൺവയൺമെൻറൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ നാസർ ബിൻ അർഷിദ് അൽ മജ്‌ലദ് വിശദമാക്കി. മേഖലയിലെ പ്രകൃതി പാരന്പര്യം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിൽ അമാൻ എൺവയൺമെൻറൽ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. സില്ല പോലുള്ള സസ്യങ്ങളുടെ സൗന്ദര്യവും പാരിസ്ഥിതിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതിലൂടെ  പരിസ്ഥിതി സംരക്ഷിക്കാനും ആവശ്യമായ നടപടികളെടുക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാനും അസോസിയേഷൻ ലക്ഷ്യമിടുന്നു.

English Summary:

Rare Species of Scilla Plant was Found in Saudi Arabia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com