ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഘടിപ്പിച്ചു

Mail This Article
മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ അംഗങ്ങള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. അല്‍ ഖുവൈര്‍ ഇംപീരിയല്‍ കിച്ചന്‍ റസ്‌റ്ററന്റില്‍ നടന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. റമസാന്‍ സന്ദേശങ്ങള്‍ പങ്കിടുകയും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറിയുമാണ് അംഗങ്ങള്‍ പിരിഞ്ഞത്.
ഷാഹി സ്‌പൈസസ്, ബാഹര്‍- നാഷനല്‍ ലിറ്റര്‍ജെന്റ് കമ്പനി, ലുലു എക്‌സ്‌ചേഞ്ച് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ച് പ്രതിനിധികളായ നിഖില്‍ ബഷീര്‍, ബിനോദ് ദാസ്, ഇമ്പീരിയല്‍ കിച്ചന്‍ റസ്‌റ്ററന്റ് മാനേജ്‌മെന്റ് പ്രതിനിധികളായ ലിനു ശ്രീനിവാസ്, ലിജോ തോമസ് എന്നിവര്‍ അതിഥികളായിരുന്നു.